ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

റിപ്പോ നിരക്ക് വര്‍ധനവ്: വായ്പ മാസയടവ് ഉയരും, എങ്ങിനെ പ്രതിരോധിക്കാം?

ന്യൂഡല്‍ഹി: വ്യക്തിഗത വായ്പക്കാര്‍ ഉയര്‍ന്ന പലിശനിരക്കിന്റെ ചൂട് അനുഭവിക്കാന്‍ പോവുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്കില്‍ 50 അടിസ്ഥാന പോയിന്റുകളുടെ വര്‍ധനവ് പ്രഖ്യാപിച്ചതോടെയാണ് ഇത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാമത്തെ വര്‍ദ്ധനവാണിത്.

ഇതോടെ സഞ്ചയ വര്‍ധന 140 ബേസിസ് പോയിന്റിന്റേതായി. 2019 ഒക്‌ടോബര്‍ 1ന് ശേഷം ബാങ്കുകള്‍ അനുവദിച്ച എല്ലാ ഫ്‌ലോട്ടിംഗ് റേറ്റ് ചേറുകിട വായ്പകളും ഒരു ബാഹ്യ ബെഞ്ച്മാര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. മിക്ക കേസുകളിലും ഇത് റിപ്പോ നിരക്കാണ്.

ഇതോടെ റിപ്പോ നിരക്ക് വര്‍ദ്ധനയുടെ പ്രത്യാഘാതം സുരക്ഷിതവും അല്ലാത്തതുമായ എല്ലാ വായ്പാവിഭാഗങ്ങളിലും പ്രതിഫലിക്കും. ഭവനവായ്പ എടുക്കുന്നവരെയാണ് റിപ്പോ നിരക്ക് വര്‍ധന കൂടുതല്‍ ബാധിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. അവ ദീര്‍ഘകാല വായ്പകളായതാണ് കാരണം. സാധാരണഗതിയില്‍, പലിശ നിരക്ക് ഉയരുമ്പോള്‍, ബാങ്കുകള്‍ ആദ്യം വായ്പാ കാലാവധി നീട്ടുകയും പ്രതിമാസ തവണകള്‍ (ഇഎംഐ) തുല്യമാക്കാതിരിക്കുകയും ചെയ്യുന്നു.

ഇതോടെ 15-30 വര്‍ഷത്തെ ദീര്‍ഘകാല കാലയളവ് ഭവനവായ്പ വാങ്ങുന്നവര്‍ക്ക് പലിശ ഗണ്യമായി വര്‍ദ്ധിക്കും. ഉദാഹരണത്തിന്, 7.4 ശതമാനം പലിശ നിരക്കും 30 ലക്ഷം രൂപ കുടിശ്ശികയും 20 വര്‍ഷത്തെ കാലാവധിയുമുള്ള ഒരു ഭവന വായ്പ, 24 വര്‍ഷത്തിലധികമായി നീളും, വിദഗ്ധര്‍ പറയുന്നു. അതോടെ വായ്പവാങ്ങിയ ആളുടെ മേലുള്ള ബാധ്യതയും വര്‍ധിക്കും.

ഫ്‌ളോട്ടിംഗ് റേറ്റായതിനാല്‍, ദൈര്‍ഘ്യമേറിയ വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും.മാത്രമല്ല, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധന സംഭവിക്കുന്ന മുറയ്ക്ക് ബാധ്യതകളും വര്‍ധിക്കും. 2023 തുടക്കത്തോടെ 100 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് വര്‍ധനവുണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം വന്നുകഴിഞ്ഞു.

വര്‍ദ്ധിക്കുന്ന പലിശ നിരക്ക് പരിതസ്ഥിതിയില്‍, ഭവന വായ്പ തിരിച്ചടവ് തന്ത്രത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഭവനവായ്പകള്‍ പോലുള്ള ദീര്‍ഘകാല വായ്പകള്‍ പ്രീപേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന പലിശ ചെലവ് ലാഭിക്കാന്‍ പ്രീപേയ്‌മെന്റുകള്‍ നടത്തുന്നതായിരിക്കും അഭികാമ്യം.

ഇതിനായി നിക്ഷേപങ്ങളും മറ്റ് സ്രോതസ്സുകളും ഉപയോഗപ്പെടുത്തണമെന്നും വിദഗ്ധര്‍ ഉപദേശിച്ചു. ഒറ്റ തീര്‍ക്കല്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇഎംഐ(മാസയടവ്) 5-10 ശതമാനം വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ ഓരോ വര്‍ഷവും ഒരു അധിക ഇഎംഐ അടയ്ക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. ഇതിലൂടെ നിരക്ക് വര്‍ദ്ധനയുടെ ആഘാതം കുറയ്ക്കാമെന്നും അവര്‍ പറഞ്ഞു.

‘ ലോണ്‍ റീഫിനാന്‍സ് ചെയ്യുന്നതും പരിഗണിക്കാം,’ ആദില്‍ ഷെട്ടി, ബാങ്ക് ബസാര്‍ ഡോട്ട് കോം സിഇഒ പറഞ്ഞു. ഉദാഹരണത്തിന്, ഇപ്പോള്‍ റിപ്പോ നിരക്ക് 5.40 ശതമാനമായതിനാല്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഭവനവായ്പയുടെ ഏറ്റവും കുറഞ്ഞ നിരക്ക് 7.90 മുതല്‍ 8.15 ശതമാനം വരെയാണ്. നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിട്ടും നിങ്ങള്‍ കൂടുതല്‍ പണമടയ്ക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ വായ്പക്കാരനോട് അതിനെക്കുറിച്ച് സംസാരിക്കുകയും കുറഞ്ഞ നിരക്കില്‍ ലോണ്‍ റീഫിനാന്‍സ് ചെയ്യുകയും ചെയ്യാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top