കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

എല്‍ഐസിയ്‌ക്ക്‌ ആറ്‌ മാസത്തെ ഉയര്‍ന്ന വില

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരി വില ആറ്‌ മാസത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട്‌ ദിവസത്തിനുള്ളില്‍ എല്‍ഐസിയുടെ ഓഹരി പത്ത്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌.

ജൂണ്‍ ഏഴിന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ്‌ രേഖപ്പെടുത്തിയത്‌. ഇന്നലെ 754.25 രൂപ വരെയാണ്‌ എന്‍എസ്‌ഇയില്‍ ഓഹരി വില ഉയര്‍ന്നത്‌.

കഴിഞ്ഞ ഒരു മാസത്തിനിടെ എല്‍ഐസിയുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 20 ശതമാനമാണ്‌. ഇക്കാലയളവില്‍ നിഫ്‌റ്റി ഒരു ശതമാനം മാത്രമാണ്‌ ഉയര്‍ന്നത്‌.

എല്‍ഐസിയുടെ ആദ്യത്തെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി സ്വകാര്യ മേഖലയില്‍ നിന്നുള്ള ഒരു പ്രൊഫഷണലിനെ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തയാണ്‌ ഓഹരി വിലയിലെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌.

പബ്ലിക്‌ ഇഷ്യുവിനു ശേഷം നിക്ഷേപകരെ നിരാശപ്പെടുത്തികൊണ്ട്‌ എല്‍ഐസിയുടെ ഓഹരി വില കനത്ത ഇടിവ്‌ നേരിടുകയാണ്‌ ചെയ്‌തത്‌. അതിനു ശേഷം എക്കാലത്തെയും താഴ്‌ന്ന വിലയില്‍ നിന്നും 28 ശതമാനം മുന്നേറ്റമാണ്‌ എല്‍ഐസിയിലുണ്ടായത്‌.

588 രൂപയാണ്‌ ഈ ഓഹരിയുടെ താഴ്‌ന്ന വില.

X
Top