Alt Image
പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ◆

മേക്ക്മൈട്രിപ്പ് ഇന്ത്യയുടെ IPO യ്ക്ക് സെബിയുടെ പച്ചക്കൊടി

നാസ്‌ഡാക്കിൽ (Nasdaq) ലിസ്റ്റ് ചെയ്തിട്ടുള്ള പ്രമുഖ യാത്രാ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ മേക്ക്മൈട്രിപ്പിന്റെ (MakeMyTrip) ഇന്ത്യൻ സബ്‌സിഡിയറിയായ ‘മേക്ക്മൈട്രിപ്പ് (ഇന്ത്യ) ലിമിറ്റഡിന്’ (MMT India) ഐപിഒക്ക് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBI) അനുമതി. കോൺഫിഡൻഷ്യൽ റൂട്ട് വഴി ജൂലൈയിൽ കമ്പനി സമർപ്പിച്ച കരട് രേഖകൾ പരിശോധിച്ച ശേഷം സെബി അന്തിമ നിരീക്ഷണങ്ങൾ പുറപ്പെടുവിച്ചു.

ഐ.പി.ഒ ഘടന
നിർദ്ദിഷ്ട ഐ.പി.ഒ വഴി മാതൃകമ്പനിയായ മേക്ക്മൈട്രിപ്പും അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സിംഗപ്പൂർ സബ്‌സിഡിയറിയായ ‘ഇബിബോ ഗ്രൂപ്പ് ഹോൾഡിംഗ്സും’ (ibibo Group Holdings (Singapore) Pte Ltd) തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കും.

ഐ.പി.ഒ പൂർത്തിയായ ശേഷവും മേക്ക്മൈട്രിപ്പ് ഇന്ത്യ മേക്ക്മൈട്രിപ്പിന്റെ സബ്‌സിഡിയറിയായി തന്നെ തുടരുകയും സാമ്പത്തിക ഫലങ്ങൾ മാതൃകമ്പനിയുമായി സംയോജിപ്പിച്ചു (Consolidated) നിലനിർത്തുകയും ചെയ്യും.

ലക്ഷ്യങ്ങളും ഫണ്ടിന്റെ വിനിയോഗവും: ഇന്ത്യൻ ഓഹരി വിപണിയിലെ ലിസ്റ്റിംഗ് വഴി കമ്പനിയുടെ ബ്രാൻഡ് പ്രശസ്തി (Brand visibility) വർദ്ധിപ്പിക്കാനും സാങ്കേതിക റിക്രൂട്ട്‌മെന്റ് രംഗത്ത് മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന തുക മാതൃകമ്പനിയുടെ സാമ്പത്തിക ഭദ്രതയും പണ ലഭ്യതയും (Cash position) വർദ്ധിപ്പിക്കാൻ സഹായിക്കും. ഈ ഫണ്ട് ദീർഘകാല വളർച്ചയ്ക്കും, തന്ത്രപരമായ ഏറ്റെടുക്കലുകൾക്കും (Strategic inorganic initiatives), കൺവേർട്ടിബിൾ സെക്യൂരിറ്റികൾ ഉൾപ്പെടെയുള്ള ഓഹരികൾ തിരിച്ചെടുക്കുന്നതിനുമായി (Repurchases) വിനിയോഗിക്കും.

X
Top