Alt Image
വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆ ചരിത്രം തിരുത്തി ഇന്ത്യൻ കയറ്റുമതി; ഒക്ടോബറിൽ 8990 കോടി ഡോളറിന്റെ സർവകാല റെക്കോർഡ് ◆

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നിര്‍ദിഷ്ട വ്യാപാര കരാറില്‍ മറ്റ് എതിര്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇറക്കുമതി തീരുവ യുഎസ് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലാണെന്നും പ്രധാന വിഷയങ്ങളില്‍ ധാരണയായതായും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാറിന്റെ ആദ്യഘട്ടത്തില്‍ ചരക്ക് വ്യാപാരമായിരിക്കും ഉള്‍പ്പെടുക. സേവന മേഖലയിലെ വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് മാറ്റും. ഏകദേശം രണ്ടുവര്‍ഷമായി തുടരുന്ന ചര്‍ച്ചകളില്‍ ഭൂരിഭാഗം വിഷയങ്ങളും പരിഹരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎസിന്റെ തീരുവ ഘടന സംബന്ധിച്ച മറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യക്ക് താരതമ്യേന കുറഞ്ഞ തീരുവയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. വാണിജ്യമന്ത്രി പിയൂഷ് ഗോയലും കരാര്‍ സംബന്ധിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

വ്യാപാര കരാറിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. അവസാനഘട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ള ചെറിയ തര്‍ക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളതല്ല. യുഎസിന്റെ ഭാഗത്തുനിന്നുള്ള മാറ്റങ്ങള്‍ കാരണമാണ് കരാര്‍ വൈകുന്നതെന്നും കരാര്‍ ഉടന്‍ ഒപ്പുവെക്കാന്‍ സാധിക്കുമെന്നും മന്ത്രി ജയ്ശങ്കര്‍ പറഞ്ഞു.

ഡിസംബറില്‍ യുഎസില്‍ ജി20 ഉച്ചകോടി നടക്കാനിരിക്കെയാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും നീക്കം വേഗത്തിലാക്കിയത്. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തും. വ്യാപാര കരാറിലെ പുരോഗതി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

X
Top