മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്‌മി ഡെന്റല്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജനുവരി 13ന് തുടങ്ങും. 698 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. ജനുവരി 15 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. 407-428 രൂപയാണ് ഇഷ്യു വില. 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
ജനുവരി 16ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ജനുവരി 20ന് ലക്ഷ്‌മി ഡെന്റലിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും. 138 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 560 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
ഒഎഫ്‌എസ് വഴി നിലവിലുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്. ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.
ദന്ത പരിരക്ഷയ്‌ക്കുള്ള വിവിധ ഇനം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ് ലക്ഷ്‌മി ദന്തല്‍. 2022-23 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ദന്ത ലബോട്ടറികളിലൊന്നാണ് ലക്ഷ്‌മി ദന്തല്‍ എന്ന് സെബിയ്‌ക്ക് സമര്‍പ്പിച്ച ഡ്രാഫ്‌റ്റ് പേപ്പറില്‍ പറയുന്നു. ആറ് ഉല്‍പ്പാദന കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്.
ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്‌ക്കുന്നതിനായും പുതിയ മെഷിണറികള്‍ വാങ്ങുന്നതിനുള്ള മൂലധന ചെലവിനായും സബ്‌സിഡറിയായ ബിസ്‌ഡെന്റ് ഡിവൈസസില്‍ നിക്ഷേപിക്കുന്നതിനായും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും ചെലവഴിക്കും.