ആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽ

ലാഭമുയര്‍ത്തി ഇൻഡസ് ഇൻഡ് ബാങ്ക്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തില്‍ പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ അറ്റാദായം 594.2 കോടി രൂപയിലേക്ക് ഉയർന്നു.
മുൻവർഷം ഇതേകാലയളവില്‍ ബാങ്ക് 2,329 കോടി രൂപയുടെ നഷ്‌ടം നേരിട്ടിരുന്നു.

കിട്ടാക്കടങ്ങള്‍ക്ക് എതിരായി മാറ്റിവെക്കുന്ന തുകയായ പ്രൊവിഷനിംഗില്‍ വന്ന കുറവോടെ ആസ്തി ഗുണമേന്മ മെച്ചപ്പെട്ടതാണ് ഗുണമായത്. ഇൻഡസ് ഇൻഡ് ബാങ്കിന്റെ അറ്റ പലിശ വരുമാനം അവലോകന കാലയളവില്‍ 43.4 ശതമാനം വർദ്ധനയോടെ 4,372 കോടി രൂപയിലെത്തി.

അതേസമയം നിക്ഷേപ സമാഹരണത്തിലും വായ്പ വിതരണത്തിലുമുള്ള തളർച്ച തുടരുകയാണ്. വായ്പാ തിരിച്ചടവിലെ മുടക്കം ഡിസംബർ പാദത്തിലെ 2,159 കോടി രൂപയില്‍ നിന്ന് 1,359 കോടി രൂപയായി കുറഞ്ഞു.

X
Top