തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ജിയോ പ്ലാറ്റ്‌ഫോംസിന്റെ ലാഭത്തില്‍ 13 ശതമാനം വര്‍ധന

മുംബൈ: മാര്‍ച്ച് പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ അറ്റാദായത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കി. ഇതോടെ കമ്പനിയുടെ ലാഭം 7,935 കോടി രൂപയായി ഉയര്‍ന്നു.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 7,022 കോടി രൂപയായിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 12.5 ശതമാനം വര്‍ധിച്ച് 38,259 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 33,986 കോടി രൂപയായിരുന്നു.

അതേസമയം, റിലയന്‍സ് ജിയോ ഉള്‍പ്പെടുന്ന ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രതിഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം, മുന്‍വര്‍ഷത്തെ 206.2 രൂപയില്‍ നിന്ന് 3.8 ശതമാനം വര്‍ധിച്ച് 214 രൂപയായി ഉയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (Reliance Industries Limited) 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. കമ്പനിയുടെ സംയോജിത വാര്‍ഷിക വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.8% വര്‍ധിച്ച് 1,175,919 കോടി രൂപയിലെത്തി.

കമ്പനിയുടെ വാര്‍ഷിക അറ്റാദായം 18.3% വര്‍ധിച്ച് 95,610 കോടി രൂപയായി. അതേസമയം, പ്രവര്‍ത്തന ലാഭം 13.4% വളര്‍ച്ചയോടെ 207,911 കോടി രൂപയിലെത്തി. ഓഹരി ഉടമകള്‍ക്ക് പ്രതിഓഹരിക്ക് 6 രൂപ വീതം ഡിവിഡന്റ് നല്‍കാന്‍ കമ്പനി ശുപാര്‍ശ ചെയ്തു. വിവിധ മേഖലകളിലെ പ്രകടനങ്ങള്‍ ശ്രദ്ധേയമായി.

X
Top