രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

പ്രവാസികൾക്കായി സെമി സ്ലീപ്പർ എയർ കണ്ടീഷൻ ബസുകളുമായി കെഎസ്ആർടിസി

കൊച്ചി: വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് സുരക്ഷിതമായി വീടുകളിൽ എത്താൻ സഹായിക്കുന്ന പ്രത്യേക സർവീസുകൾ ആരംഭിക്കുയാണ് കെഎസ്ആർടിസി. ആദ്യ ഘട്ടത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് സ‍ർവീസ് ആംരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാ‍ർ വ്യക്തമാക്കി. ബാഗേജുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും.

പരീക്ഷണം വിജയിച്ചാൽ മറ്റ് വിമാന താവളങ്ങളിൽ നിന്നും സർവീസ് തുടങ്ങും. 16 ബസുകളാണ് ആദ്യം സർവീസ് നടത്തുക. കോട്ടയം, തിരുവല്ല ഭാഗങ്ങളിലേക്കും കോഴിക്കോട്ടേക്കും ബസുകൾ ആദ്യ ഘട്ടത്തിൽ സ‍ർവീസ് നടത്തും.

സെമി സ്ലീപ്പ‍ർ എയർ കണ്ടീഷണർ ബസുകളാണ് സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ആദ്യ സർവീസ് . ബുക്കിംങ് ഓൺലൈനിൽ ആയിരിക്കും.

ലേണേഴ്സ് എടുക്കുന്ന പ്രവാസികൾക്ക് അഞ്ച് ദിവസത്തിനകം തന്നെ ലൈസൻസ് ടെസ്റ്റിന് ഡേറ്റ് ലഭിക്കും.

അതുപോലെ മാർച്ച് 30ന് മുമ്പ് എല്ലാ ബസ് സ്റ്റേഷനുകളും മാലിന്യമുക്തമാക്കും എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ആധുനിക സജ്ജീകരണങ്ങളോടെ 40 എസി സൂപ്പർ ഫാസ്റ്റ് ബസുകൾ സർവീസ് തുടങ്ങും.

കേരളത്തിലെ 93 കെഎസ്ആർടിസി ബസ് ഡിപ്പോകളിൽ 11 എണ്ണം മാത്രമാണ് ഇപ്പോൾ നഷ്ടത്തിലുള്ളതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ പുതിയ മിനി ഫാസ്റ്റ് പാസഞ്ചർ സർവീസും ഉടൻ ആരംഭിക്കും. ഒരു മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടർന്നാണിത്.

വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന മൂന്ന് സ്വകാര്യ കമ്പനികളുടെ ബസുകളാണ് ട്രയൽ റണ്ണിൽ ഉൾപ്പെടുത്തിയത്. ഒരു ബസ് പത്തനാപുരം-നെടുങ്കണ്ടം-നെടുങ്കണ്ടം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തി. മറ്റ് രണ്ടുബസുകൾ ലോക്കൽ സർവീസാണ് നടത്തിയത്. ട്രയലിൽ കട്ടപ്പന റൂട്ടിലെ സർവീസ് ഏറ്റവും കാര്യക്ഷമമാണെന്ന് കണ്ടെത്തിയിരുന്നു.

നഷ്ടം കുറയ്ക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് കെഎസ്ആ‍ർടിസി. കിലോമീറ്ററിന് 60 രൂപയെങ്കിലും ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കും.

വരുമാനം വർധിപ്പിക്കുകയും അനാവശ്യ ചെലവുകൾ കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മാർച്ചിൽ കെഎസ്ആർടിസിക്ക് 650 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

X
Top