കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

9.34 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി കോഹിനൂർ ഫുഡ്‌സ്

മുംബൈ: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 542.72 ശതമാനം വർദ്ധനവോടെ 9.34 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി കോഹിനൂർ ഫുഡ്‌സ്. 2021 ജൂൺ പാദത്തിൽ 2.13 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതേസമയം കമ്പനിയുടെ 2022 ജൂൺ പാദത്തിലെ ഏകീകൃത മൊത്ത വരുമാനം തുടർച്ചയായ അടിസ്ഥാനത്തിൽ 18.57 ശതമാനം ഇടിഞ്ഞ് 21.43 കോടി രൂപയായി കുറഞ്ഞു. 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 26.32 കോടി രൂപയായിരുന്നു.

ബസുമതി അരി, റെഡി ടു ഈറ്റ് ഉൽപ്പന്നങ്ങൾ, കുക്ക്-ഇൻ സോസുകൾ, കുക്കിംഗ് പേസ്റ്റുകൾ, മസാലകൾ, ഫ്രോസൺ ഫുഡ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാത്തരം ഉപഭോക്താക്കൾക്കുമുള്ള വിപുലമായ ഉത്പന്ന ശ്രേണി വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് കോഹിനൂർ ഫുഡ്‌സ് ലിമിറ്റഡ്. കോഹിനൂർ ഫുഡ്‌സ് ലിമിറ്റഡിന് ഇന്ത്യയിൽ മാത്രമല്ല, യുഎസ്എ, യുകെ, ദുബായ്, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും പ്രവർത്തന സാന്നിധ്യമുണ്ട്. 

X
Top