രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെപഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി കേന്ദ്രംകല്‍ക്കരി വാതകമാക്കും; 37,500 കോടി രൂപയുടെ വമ്പന്‍ പ്രോത്സാഹന പദ്ധതിക്ക് അനുമതിഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്മൊത്തവില സൂചിക 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

എച്ച്പിസിഎല്ലിന് സർവ്വകാല റെക്കോർഡ് ലാഭം

മുംബൈ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) 2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തന നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം സ്റ്റാൻഡ് എലോൺ ലാഭം 133 ശതമാനം വർധിച്ച് 17,175 കോടി രൂപയായും കൺസോളിഡേറ്റഡ് ലാഭം 168 ശതമാനം വർധിച്ച് 18,047 കോടി രൂപയായും ഉയർന്നു.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റിഫൈനറി ഉൽപ്പാദനമായ 26.04 ദശലക്ഷം മെട്രിക് ടൺ ഇക്കാലയളവിൽ കൈവരിക്കാനായി. വിപണന മേഖലയിൽ 51.45 ദശലക്ഷം മെട്രിക് ടൺ വിൽപ്പനയോടെ 3.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ മികച്ച സാമ്പത്തിക പ്രകടനം കണക്കിലെടുത്ത് ഓഹരിയുടമകൾക്ക് ഓരോ ഓഹരിക്കും 19.25 രൂപ വീതം ഫൈനൽ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്‌തു. ഇത് നേരത്തെ നൽകിയ 5 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിന് പുറമെയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലൂടെ കടബാധ്യതകൾ കുറയ്ക്കാനും റിഫൈനിംഗ് മാർജിൻ ബാരലിന് 8.79 ഡോളറായി ഉയർത്താനും കമ്പനിക്ക് സാധിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ വർഷം 15,705 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. കൂടാതെ പരിസ്ഥിതി സൗഹൃദ ഊർജ്ജ പദ്ധതികളിലും സുസ്ഥിര വികസന പ്രവർത്തനങ്ങളിലും എച്ച്പിസിഎൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഇതിൻ്റെ ഭാഗമായി സോളാർ അധിഷ്ഠിത ഔട്ട്ലെറ്റുകളുടെ എണ്ണം 23,824 ആയി ഉയർത്താനും ഇലക്ട്രിക് വാഹന ചാർജിംഗ് സംവിധാനങ്ങൾ വ്യാപിപ്പിക്കാനും കമ്പനിക്ക് കഴിഞ്ഞു. മികച്ച പ്രവർത്തന മികവിനുള്ള എഫ്ഐപിഐ ഓയിൽ മാർക്കറ്റിംഗ് കമ്പനി ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇക്കാലയളവിൽ കമ്പനിയെ തേടിയെത്തി.

X
Top