സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി-ഗള്‍ഫ് യാത്രാ കപ്പല്‍ പദ്ധതി യാഥാർത്യത്തിലേക്ക്

കൊച്ചിയില്‍(Kochi) നിന്ന് ഗള്‍ഫ്(Gulf) നാടുകളിലേക്ക് കപ്പല്‍ സര്‍വീസ്(Ship Service) എന്നത് പ്രവാസികളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ്. ഇപ്പോളിതാ ആ സ്വപ്‌നം തീരത്തേക്ക് അടുക്കുന്നു.

അടുത്ത വര്‍ഷം ആദ്യം തന്നെ സര്‍വീസ് നടത്താനായേക്കുമെന്നാണ് യാത്രാ കപ്പല്‍ പദ്ധതിയുടെ(cruise ship project) മേല്‍നോട്ടക്കാരായ കേരള മാരിടൈം ബോര്‍ഡിന്റെ(Kerala Maritime Board) പ്രതീക്ഷ.

കോഴിക്കോട് ആസ്ഥാനമായുള്ള ജബല്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായ വൈറ്റ് ഷിപ്പിംഗ് എന്നീ രണ്ടു കമ്പനികളാണ് പദ്ധതിയില്‍ താത്പര്യമറിയിച്ച് കേരള സര്‍ക്കാരിനെ സമീപിച്ചത്.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മാരിടൈം ബോര്‍ഡും ഇരു കമ്പനികളുമായും കഴിഞ്ഞമാസം ഒരു ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി തുടര്‍നടപടികളെ കുറിച്ച് അറിയിച്ചിരുന്നു.

സര്‍വീസ് നടത്താന്‍ അനുയോജ്യമായ കപ്പലുകള്‍ കണ്ടെത്തിയ ശേഷം മെര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടിന്റെ 406 വകുപ്പ് അനുസരിച്ച് കപ്പലിന്റെ പൂര്‍ണമായ രേഖകള്‍ സഹിതം ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന് നല്‍കി ലൈസന്‍സിന് അപേക്ഷിക്കാനാണ് കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

കമ്പനികളില്‍ നിന്ന് അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു. ലൈസന്‍സ് ലഭിച്ചാല്‍ കപ്പല്‍ കമ്പനികളുമായി കാരാറില്‍ ഏര്‍പ്പെട്ട് കേരളത്തിലേക്ക് കപ്പല്‍ എത്തിച്ച് സര്‍വീസ് നടത്താം.

ബുക്കിംഗിനും മറ്റുമായി മൂന്ന്-നാല് മാസം കൂടി സമയം മതിയാകും. അങ്ങനെയെങ്കില്‍ പുതുവര്‍ഷത്തോടെ കപ്പല്‍ സര്‍വീസ് ആരംഭിക്കാനായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ രണ്ട് കമ്പനികള്‍ക്കും സര്‍വീസ് നടത്താന്‍ താത്പര്യമുണ്ടെങ്കിലും ഉദ്ദേശിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ കപ്പലുകള്‍ കണ്ടത്തുന്നതാണ് വെല്ലുവിളി. 600-700 പേരെ ഉള്‍ക്കൊള്ളാവുന്ന കപ്പലുകളാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

ഇതില്‍ ഒരു കമ്പനി 600 പേരെ ഉള്‍ക്കൊള്ളാവുന്ന കപ്പല്‍ കണ്ടെത്തിയെങ്കിലും മറ്റ് സൗകര്യങ്ങളും എന്‍ജിന്‍ പരിമിതിയും മൂലം അതുമായി മുന്നോട്ട് പോകാനായില്ല.

കൊച്ചിയില്‍ നിന്ന് മൂന്നര ദിവസത്തിനുള്ളിലെങ്കിലും ഗള്‍ഫില്‍ എത്തിച്ചേരാവുന്ന വിധത്തില്‍ വേഗതയുള്ള ഷിപ്പുകളാണ് വേണ്ടത്. അതിനനുസരിച്ചുള്ള എന്‍ജിന്‍ കപ്പാസിറ്റിയുണ്ടാകണം.

നിലവില്‍ കണ്ടെത്തിയതിന് ഇത്തരം ചില ന്യൂനതകള്‍ കണ്ടെത്തിയതിനാല്‍ അത് ഉപേക്ഷിച്ച് പുതിയവയ്ക്കായുള്ള അന്വേഷണത്തിലാണ് കമ്പനികള്‍.

കപ്പലുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ലൈസന്‍സിനായി അപക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍.എസ്. പിള്ള പറയുന്നു.

X
Top