സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിൽ റെക്കോർഡ്

കൊല്ലം: കേരളത്തിലെ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഈ വർഷം ആദ്യ 6 മാസം റെക്കോർഡ് വർധന. കഴിഞ്ഞ വർഷത്തെ കണക്കുകളെല്ലാം ഈ കാലയളവിൽത്തന്നെ മറികടന്നു.

ഈ വർഷം ജൂൺ വരെ എത്തിയത് 1,05,960 വിദേശ സഞ്ചാരികളാണ്. കോവിഡ് വിലക്കുകൾ നിലനിന്നിരുന്ന 2021ൽ 15,943 പേർ മാത്രമാണ് കേരളം കാണാനായി വിദേശത്തുനിന്നെത്തിയത്.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും ഈ വർഷം വൻവർധനയുണ്ടായി. കഴിഞ്ഞ വർഷം 27,60,664 പേരാണെത്തിയത്. ഈ വർഷം ജൂൺ വരെ 88,95,593 പേരെത്തി.

എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഈ വർഷം വിദേശ സഞ്ചാരികൾ ഏറ്റവുമധികം എത്തിയത്. 64,863 പേർ എറണാകുളവും 26,430 പേർ തിരുവനന്തപുരവും സന്ദർശിച്ചു. ഏറ്റവും കുറവ് വിദേശ സഞ്ചാരികളെത്തിയതു കൊല്ലത്താണ്; 140 പേർ.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും എറണാകുളമാണു മുന്നിൽ; 19,00,447 പേർ. തിരുവനന്തപുരത്ത് 14,27,565 പേരും ഇടുക്കിയിൽ 12,16,632 പേരും എത്തി. ഏറ്റവും പിന്നിൽ കാസർകോടാണ്; 1,51,912 പേർ. മേയ്, ജൂൺ മാസങ്ങളിലാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്.

X
Top