100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഇന്ത്യന്‍ വിപണിയുടെ മൂല്യം എക്കാലത്തെയും ഉയരത്തില്‍

മുംബൈ: ഇന്ത്യയിലെ ഓഹരി വിപണിയുടെ മൂല്യം റെക്കോഡ്‌ ഉയരത്തിലെത്തി. 316.64 ലക്ഷം കോടി രൂപയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യം. മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ഓഹരികളിലെ കുതിപ്പാണ്‌ ഈ റെക്കോഡ്‌ നേട്ടത്തിന്‌ വഴിവെച്ചത്‌.

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ്‌ ഇന്ത്യ. യുഎസ്‌, ചൈന, ജപ്പാന്‍, ഹോങ്ങോംഗ്‌ എന്നീ വിപണികളാണ്‌ ആദ്യ നാല്‌ സ്ഥാനങ്ങളില്‍.

സെന്‍സെക്‌സും നിഫ്‌റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും താഴെയാണെങ്കിലും മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ പുതിയ ഉയരങ്ങളിലെത്തി.

മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ഓഹരികളിലെ കുതിപ്പിനു പുറമെ ഉയര്‍ന്ന പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌ത ഓഹരികളും വിപണിമൂല്യത്തിലെ വര്‍ധനയ്‌ക്ക്‌ വഴിയൊരുക്കി.

കഴിഞ്ഞ അഞ്ച്‌ വര്‍ഷം കൊണ്ട്‌ ഇന്ത്യയുടെ വിപണിമൂല്യത്തില്‍ 71 ശതമാനം വളര്‍ച്ചയാണുണ്ടായത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി 69 ശതമാനം ഉയര്‍ന്നു.

പൊതുമേഖലാ കമ്പനികളുടെ ഓഹരികളില്‍ ശക്തമായ കുതിപ്പാണ്‌ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത്‌.

കമ്പനികള്‍ക്ക്‌ പുതിയ ഓര്‍ഡറുകളും കരാറുകളും ലഭിച്ചതും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ്‌ വര്‍ധിച്ചതും ഓഹരികളുടെ കുതിപ്പിന്‌ വഴിയൊരുക്കി.

X
Top