Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

എയർലൈൻ മാതൃകയിൽ അത്യാധുനിക സൗകര്യങ്ങളുമായി വന്ദേ ഭാരത് സ്ലീപ്പർ

ഇന്ത്യൻ റെയിൽവേയുടെ പുതിയ മുഖമായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രക്കാർക്ക് സമ്മാനിക്കുന്നത് വിമാന യാത്രയ്ക്ക് സമാനമായ പ്രീമിയം അനുഭവങ്ങൾ. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പറിന്റെ ഫസ്റ്റ് എസി കോച്ചിൽ നിന്നുള്ള ഒരു വനിതാ യാത്രക്കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചുവപ്പും സിൽവർ നിറവും കലർന്ന മനോഹരമായ ഡിസൈനിൽ എത്തുന്ന ഈ ട്രെയിൻ പുറമേയുള്ള കാഴ്ചയിലും സ്റ്റേഷനുകളിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. പരമ്പരാഗത ട്രെയിൻ യാത്രകളുടെ ഗൃഹാതുരത്വം നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

ട്രെയിനിനുള്ളിലെ ഇന്റീരിയർ ഡിസൈൻ വിമാനങ്ങളെ പൂർണ്ണമായും ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിളങ്ങിനിൽക്കുന്ന ഇടനാഴികളും കൃത്യമായ ഇടവേളകളിലെ ശുചീകരണവും കോച്ചുകളിലെ വ്യവസ്ഥാപിതത്വം വ്യക്തമാക്കുന്നു.

യാത്രക്കാരുടെ സ്വകാര്യതയ്ക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് കർട്ടനുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ദീർഘദൂര യാത്രകളിൽ മികച്ച വിശ്രമം ഉറപ്പാക്കുന്ന സോഫ്റ്റ് ബെർത്തുകളും വാം-ടോൺ കളർ തീമിലുള്ള സീറ്റുകളും യാത്ര കൂടുതൽ സുഖകരമാക്കുന്നു.

യാത്രക്കാരുടെ കൗതുകം ഏറ്റവുംധികം ആകർഷിച്ചത് ട്രെയിനിലെ വാട്ടർ പാക്കറ്റ് വിതരണ രീതിയാണ്. സാധാരണ റെയിൽവേ രീതികളിൽ നിന്ന് വ്യത്യസ്തമായി, വിമാനങ്ങളിൽ കാണുന്നതുപോലുള്ള ഒതുക്കമുള്ള സർവീസ് ട്രോളികളിലാണ് ഇവിടെ വെൽക്കം ഡ്രിങ്കുകളും കുടിവെള്ളവും എത്തിക്കുന്നത്.

ജീവനക്കാരുടെ മികച്ച പെരുമാറ്റവും ഈ എയർലൈൻ അനുഭവത്തിന് മാറ്റുകൂട്ടുന്നു. ചൂടോടെ ലഭിക്കുന്ന പ്രഭാതഭക്ഷണവും മികച്ച ഹോസ്പിറ്റാലിറ്റിയും യാത്രക്കാരെ ഏറെ ആകർഷിക്കുന്നുണ്ട്.

പലപ്പോഴും റെയിൽവേ യാത്രകളിൽ വലിയ പരാതിയായി ഉയരാറുള്ള ശുചിമുറികളുടെ വൃത്തിഹീനത വന്ദേ ഭാരത് സ്ലീപ്പറിൽ പൂർണ്ണമായും പരിഹരിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും വിമാനങ്ങളിലെയും വാഷ്‌റൂമുകളോട് കിടപിടിക്കുന്ന ആധുനിക ഫിറ്റിങ്സുകളും വെളിച്ചവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കേവലം ഒരു യാത്രാ ഉപാധി എന്നതിലുപരി യാത്രക്കാരെ അദ്ഭുതപ്പെടുത്തുന്ന മികച്ചൊരു അനുഭവമായി വന്ദേ ഭാരത് സ്ലീപ്പർ മാറിക്കഴിഞ്ഞു.

X
Top