Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം

ന്യൂഡൽഹി: ഇടക്കാല സാമ്പത്തിക വളര്‍ച്ചാ സാധ്യതയായ 6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യ ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണമെന്ന് അന്താരാഷ്ട്ര നാണയനിധി -IMF. കൂടാതെ ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ വേഗത്തില്‍ സൃഷ്ടിക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിനൊപ്പം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.

ഒക്ടോബറില്‍ പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍ (World Economic Outlook) ഇന്ത്യയുടെ ഇടക്കാല വളര്‍ച്ചാ സാധ്യതാ പ്രവചനം നേരത്തെയുണ്ടായിരുന്ന 6.5 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഐഎംഎഫ് ഉയര്‍ത്തിയിരുന്നു.

അനുകൂലമായ ജനസംഖ്യാ ഘടന, വളര്‍ന്നുവരുന്ന ആഭ്യന്തര വിപണി, ഘടനാപരമായ പരിഷ്‌കാരങ്ങള്‍, അവയിലൂടെയുള്ള തുടര്‍ച്ചയായ മുന്നേറ്റം തുടങ്ങിയ ഘടകങ്ങളാണ് പ്രവചനത്തിലെ മാറ്റത്തിന് കാരണമെന്ന് ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജൂലി കൊസാക്ക് വ്യക്തമാക്കി.

ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച എങ്ങനെ മെച്ചപ്പെടുത്താമെന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

വളര്‍ച്ച പ്രവചനം
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനവും ഐഎംഎഫ് കഴിഞ്ഞ മാസം ഉയര്‍ത്തിയിരുന്നു. 2027 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനം ജൂലൈയില്‍ കണക്കാക്കിയിരുന്ന 6.4 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായും 2028 സാമ്പത്തിക വര്‍ഷത്തിലെ പ്രവചനം 6.7 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്തി.

ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന രാജ്യമായി തുടരുകയാണെന്നും ശക്തമായ സാമ്പത്തിക അടിത്തറയും വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷിയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടെന്നും കൊസാക്ക് പറഞ്ഞു.

പരിഷ്‌കാരങ്ങള്‍ തുടരണം
ആഭ്യന്തര വിപണിയുടെ വളര്‍ച്ചയും അനുകൂലമായ ജനസംഖ്യാ ഘടനയും ഇന്ത്യയ്ക്ക് സാമ്പത്തിക നേട്ടം നല്‍കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഈ സാധ്യതകള്‍ ദീര്‍ഘകാല വളര്‍ച്ചയിലേക്ക് മാറ്റുന്നതിന് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തുടരണം.

ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഐഎംഎഫ് വ്യക്തമാക്കി.

ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ ശക്തമാണെങ്കിലും ആ നേട്ടം സുസ്ഥിരമാക്കുന്നതിന് ഉല്‍പ്പാദനക്ഷമത, നിക്ഷേപം, തൊഴില്‍ സൃഷ്ടി എന്നീ മേഖലകളില്‍ കൂടുതല്‍ മുന്നേറ്റം ആവശ്യമാണെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

X
Top