ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

എൽആർഎസ് വഴി ഇന്ത്യക്കാർ വിദേശത്തേക്ക് അയച്ചത് 275.40 കോടി ഡോളർ

ന്നത പഠനത്തിനും ജോലിക്കുമായി വിദ്യാർഥികളും യുവാക്കളും വിദേശത്തേക്ക് പറക്കുന്ന ട്രെൻഡാണ് ഇപ്പോൾ. വിദേശ വിനോദയാത്ര ചെയ്യുന്നവരുടെയും മറ്റ് രാജ്യങ്ങളിലെ ബന്ധുക്കളെ സന്ദർശിക്കുന്നവരുടെയും എണ്ണവും കൂടുന്നു.

അതുകൊണ്ടു തന്നെ, ഇന്ത്യക്കാർ വിദേശത്തേക്ക് അയക്കുന്ന തുകയും കൂടുകയാണെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ജൂലൈയിൽ മാത്രം ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) വഴി ഇന്ത്യക്കാർ വിദേശത്തേക്ക് അയച്ചത് 275.40 കോടി ഡോളറാണ് (ഏകദേശം 23,000 കോടി രൂപ). ജൂണിൽ ഇത് 20,200 കോടി രൂപയും മേയിൽ 19,700 കോടി രൂപയുമായിരുന്നു.

വിദേശയാത്രയ്ക്ക് മാത്രം ജൂലൈയിൽ ചെലവാക്കിയത് 166.21 കോടി ഡോളർ (13,886 കോടി രൂപ). ജൂണിൽ ഇത് 10,600 കോടി രൂപയായിരുന്നു. സമ്മാനം വാങ്ങാൻ ജൂലൈയിൽ 2,300 കോടി രൂപ (27.5 കോടി ഡോളർ) ചെലവിട്ടു.

ജൂണിൽ 1,900 കോടി രൂപയായിരുന്നു (22.8 കോടി ഡോളർ). വിദേശ പഠനത്തിന് ചെലവാക്കിയത് ജൂണിൽ 17.70 കോടി ഡോളർ (1,450 കോടി രൂപ) ആയിരുന്നെങ്കിൽ ജൂലൈയിൽ ഇത് 27.21 കോടി ഡോളർ (2,300 കോടി രൂപ). വിദേശത്തെ ബന്ധുക്കൾക്ക് 33.74 കോടി ഡോളർ (2,800 കോടി രൂപ) ജൂലൈയിലും 27 കോടി ഡോളർ ജൂണിലും (2,250 കോടി രൂപ) നൽകി.

വിദേശത്ത് ഓഹരി, കടപ്പത്രങ്ങളിൽ‌ (ബോണ്ട്/ഡെറ്റ് ഫണ്ട്) നിക്ഷേപിക്കാൻ ജൂണിൽ 12 കോടി ഡോളർ (1,000 കോടി രൂപ) ചെലവിട്ടപ്പോൾ ജൂലൈയിൽ മുടക്കിയത് ഏതാണ്ട് ഇതേ തുക തന്നെ. അതേസമയം, 2023 ജൂലൈയെ അപേക്ഷിച്ച് ഈയിനത്തിലെ ചെലവ് ഏതാണ്ട് ഇരട്ടിയായി.

കഴിഞ്ഞവർഷം ജൂലൈയിൽ ഇന്ത്യക്കാർ‌ വാങ്ങിയത് 480 കോടി ഡോളറിന്റെ ഓഹരികളും കടപ്പത്രങ്ങളുമായിരുന്നു. വിദേശത്ത് ചികിത്സയ്ക്കായി ജൂണിൽ 64.2 ലക്ഷം ഡോളറും (53.63 കോടി രൂപ) ജൂലൈയിൽ 86.2 ലക്ഷം ഡോളറും (72 കോടി രൂപ) ചെലവിട്ടെന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പറയുന്നു.

X
Top