സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഡീസലിലും 5% എതനോൾ കലർത്താൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ പെട്രോളിൽ 20% എതനോൾ കലർത്തുക എന്ന ലക്ഷ്യത്തോട് അടുക്കുമ്പോൾ ഡീസലിലും (ED-5) 5% എതനോൾ കലർത്താനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നു.

ഈ പുതിയ നിർദ്ദേശത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിൽ കഴിഞ്ഞയാഴ്ച നടന്ന ഒരു യോഗത്തിൽ എല്ലാ പ്രധാനപ്പെട്ട മന്ത്രാലയങ്ങളും പങ്കെടുത്തിരുന്നുവെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാരിസ്ഥിതിക നേട്ടങ്ങൾ വർധിപ്പിക്കാനും ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് കുറയ്ക്കാനുമാണ് എതനോൾ മിശ്രണ പദ്ധതി ലക്ഷ്യമിടുന്നത്.

മെയ് മാസത്തിൽ, പെട്രോളിലെ ശരാശരി എതനോൾ മിശ്രിതം ആദ്യമായി 15% കവിഞ്ഞിരുന്നു. സമീപ വർഷങ്ങളിൽ, തങ്ങളുടെ ഉൽപ്പാദന ശേഷി ഗണ്യമായി വർധിപ്പിച്ച ജൈവ ഇന്ധന നിർമ്മാതാക്കളിൽ നിന്നുള്ള വർധിച്ച വാങ്ങലിലൂടെയാണ് ഇ നേട്ടം സാധ്യമായത്.

ഡീസലിൽ എതനോൾ കലർത്തുന്നതിനുള്ള അടിത്തറ പാകാൻ സർക്കാർ പദ്ധതിയിടുന്നു.
ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) 2018-19 കാലയളവിൽ BS-III, BS-VI ബസുകളിൽ വാഹനത്തിൻ്റെ പ്രകടനം, ഉദ്‌വമനം, എതനോൾ കലർന്ന ഡീസൽ ഉപയോഗിച്ചുള്ള ഈട് എന്നിവ വിലയിരുത്തുന്നതിനായി ട്രയൽ റൺ നടത്തിയിരുന്നു.

500 മണിക്കൂർ നീണ്ട പരിശോധനയിൽ കാര്യമായ പരാജയങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സാധാരണ ഡീസലിനേക്കാൾ ഇന്ധന ഉപഭോഗം അല്പം കുറവാണെന്നും കണ്ടെത്തി.

എന്നിരുന്നാലും, ബിഎസ്-VI വാഹനങ്ങളുടെ കൂടുതൽ പരീക്ഷണങ്ങൾ ഇനിയും നടന്നിട്ടില്ല.

പൊതുമേഖലാ എണ്ണക്കമ്പനികളിലൊന്ന് ഹെവി ഡ്യൂട്ടി വാഹനത്തിൽ ഇന്ധനത്തിൻ്റെ പരീക്ഷണം ഉടൻ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top