കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐടിആർ ഫയലിങ് തിയതിയിൽ മാറ്റമില്ലെന്ന് ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി എന്നറിയിച്ചുകൊണ്ട് പ്രചരിക്കുന്ന മെസേജ് വ്യാജ സന്ദേശമാണെന്ന് നികുതി ദായകർക്ക് മുന്നറിയിപ്പ് നൽകി ആദായ നികുതി വകുപ്പ്.

റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണെന്നും മാറ്റമില്ലെന്നും ആദായ നികുതി വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ ഐടിആർ ഇ ഫയലിങ് തിയതി ആഗസ്റ്റ് 31 വരെ നീട്ടി എന്ന സന്ദേശം പ്രചരിക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും ആണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്.

ഐടിആർ സംബന്ധിച്ച വിവരങ്ങൾക്കായി IncomeTaxIndia യുടെ ഔദ്യോഗിക വെബ്സൈറ്റും പോർട്ടലും സന്ദർശിക്കാനാണ് വകുപ്പ് നിർദേശം.

ഇൻകം ടാക്സ് റീഫണ്ട് സംബന്ധിച്ച് കറങ്ങി നടക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ചും നികുതി ദായകർ ജാഗരൂകരാകണമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

X
Top