ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

ഊഹക്കച്ചവടവും അനധികൃത വ്യാപാരവും ത​ടയുന്നതിന് അസറ്റ് മാനേജ്‌മെൻറ് കമ്പനികൾക്കുള്ളിൽ സംവിധാനം ഏർപ്പെടുത്താൻ സെബി

ഹക്കച്ചവടവും അനധികൃത വ്യാപാരവും ത​ടയുന്നതിനും വിപണി ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമായി അസറ്റ് മാനേജ്‌മെൻറ് കമ്പനികൾക്കുള്ളിൽ (എ.എം.സി) ഒരു സംവിധാനം ഏർപ്പെടുത്താൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).

ഇതിനായി മ്യൂച്വൽ ഫണ്ട് ചട്ടക്കൂട് ഭേദഗതി ചെയ്യാൻ സെബി തീരുമാനിച്ചു. അ‌ത്തരമൊരു സംവിധാനത്തിനായി എ.എം.സി മാനേജ്മെന്റുകളുടെ ഉത്തരവാദിത്തം വർധിപ്പിക്കാനും തീരുമാനിച്ചു.

എ.എം.സികളുടെ സുതാര്യത പരിപോഷിപ്പിക്കുകയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതിലൂടെ സെബി ലക്ഷ്യമിടുന്നത്. എ.എം.സി ജീവനക്കാരുടെയും ഡീലർമാരുടെയും ബ്രോക്കർമാരുടെയും അനധികൃത വ്യാപാരം കണ്ടെത്താനും തടയാനും കഴിയുന്നതായിരിക്കണം സ്ഥാപനത്തിനുള്ളിലെ സംവിധാനം.

ഓഹരി വിലയെ കാര്യമായി സ്വാധീനിക്കുന്ന വലിയ രഹസ്യ ഇടപാടിനെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ് ആക്‌സിസ് എ.എം.സി, എൽ.ഐ.സി എന്നിവയുടെ ജീവനക്കാർ രണ്ട് തവണ നിയമവിരുദ്ധ വ്യാപാരം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ നീക്കം.

എ.എം.സികളുടെ സംഘടനയായ അ​സോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുമായി കൂടിയാലോചന നടത്തിയാണ് പുതിയ സംവിധാനത്തിനുള്ള ചട്ടക്കൂട് തയാറാക്കുക.

നിലവിൽ ഓഫിസിന് പുറത്തുൾപ്പെടെ ഡീലർമാരും ഫണ്ട് മാനേജർമാരും മുഖാമുഖം ആശയ വിനിമയം നടത്തുന്നത് റെക്കോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കാൻ സെബി തീരുമാനിച്ചു.

X
Top