പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ഐകെഇഎ ഇന്ത്യയുടെ അറ്റ ​​നഷ്ടം 903 കോടിയായി വർധിച്ചു

മുംബൈ: സ്വീഡിഷ് ഫർണിഷിംഗ് കമ്പനിയായ ഐകെഇഎയുടെ ഇന്ത്യൻ വിഭാഗം 2022 സാമ്പത്തിക വർഷത്തിൽ 902.8 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുൻവർഷത്തെ 809.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം അറ്റ ​​നഷ്ടം വർദ്ധിച്ചു.

മാനേജ്‌മെന്റ് അതിന്റെ ഭാവി സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തിലാണെന്ന് കമ്പനി പ്രസ്താനവയിൽ പറഞ്ഞു. ഇന്ത്യയിൽ വലുതും ചെറുതുമായ ഫോർമാറ്റ് സ്റ്റോറുകൾ നടത്തുന്ന കമ്പനിയുടെ മൊത്തം വരുമാനം ഒരു വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 73 ശതമാനം വർധിച്ച് 1,126 കോടി രൂപയായതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ സാമ്പത്തിക ഡാറ്റ കാണിക്കുന്നു.

കൂടാതെ പ്രസ്തുത കാലയളവിൽ കമ്പനി രാജ്യത്ത് കൂടുതൽ സ്റ്റോറുകൾ തുറന്നു. ഐകെഇഎ ഹൈദരാബാദ്, നവി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ മൂന്ന് വലിയ ഫോർമാറ്റ് ഫർണിച്ചർ, ഹോം സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നു. കൂടാതെ കമ്പനി മുംബൈ, പൂനെ, ഹൈദരാബാദ്, ഗുജറാത്ത്, ബെംഗളൂരു എന്നിവിടങ്ങളിൽ ഓൺലൈൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

X
Top