കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 724 കോടി

സിഐസിഐ ലോംബാർഡിന്റെ 2024 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബർ പാദത്തില്‍ 724 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇത് 431 കോടി രൂപയായിരുന്നു. 68 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഈ പാദത്തിൽ നേരിട്ടുള്ള പ്രീമിയം വരുമാനം മുൻ വർഷത്തെ 6,230 കോടി രൂപയിൽ നിന്ന് 6,214 കോടി രൂപയായി കുറഞ്ഞുവെന്ന് ഐസിഐസിഐ ലോംബാർഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

2024 ഡിസംബർ 31 ലെ കണക്കനുസരിച്ച് സോൾവൻസി അനുപാതം 2.36 മടങ്ങ് ആയിരുന്നു. 2024 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് 2.65 മടങ്ങ് ആയിരുന്നു ഇത്.

കൂടാതെ ഏറ്റവും കുറഞ്ഞ റെഗുലേറ്ററി ആവശ്യകതയായ 1.50 മടങ്ങ് കൂടുതലും.

X
Top