ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

രാജ്യത്ത് ഭവനവായ്പകൾക്ക് ആവശ്യക്കാർ കുറയുന്നതായി സിബിൽ റിപ്പോർട്ട്

മുംബൈ: രാജ്യത്ത് ഭവനവായ്പകൾക്ക് ആവശ്യക്കാർ കുറയുന്നതായി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ് യൂണിയൻ സിബിലിന്റെ റിപ്പോർട്ട്. റീടെയിൽ വായ്പകളിൽ വലിയ പങ്കുള്ളവയാണ് ഭവനവായ്പകൾ.

അതേ സമയം ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ എന്നിവയ്ക്ക് രാജ്യത്ത് ആവശ്യക്കാർ വർധിച്ചതായും സിബിൽ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവ അൺസെക്വേർഡ് വായ്പകളായതിനാൽ ബാങ്കുകളെ സമ്മർദ്ദിച്ച് ഇത് സമ്മർദ്ദം സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചെറുപ്പക്കാർ കൂടുതലായി വായ്പകൾ എടുക്കുന്നു എന്നും റിപ്പോർട്ടിൽ കണക്കുകളുണ്ട്. വായ്പയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ 43% വന്നിരിക്കുന്നത് 18 മുതൽ 30 വരെ പ്രായമുള്ളവരിൽ നിന്നാണ്. ഒരു വർഷം മുമ്പ് ഇത് 40% എന്ന തോതിലും, 2020 ഡിസംബർ കാലയളവിൽ 36% എന്ന നിലയിലുമായിരുന്നു.

ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് ഉല്പന്നങ്ങളുടെ സ്വീകാര്യതയാണ് അൺസെക്വേർഡ് വായ്പകൾ വർധിക്കാൻ കാരണം. ഇത്തരത്തിലുള്ള ക്രെഡിറ്റ് ഉല്പന്നങ്ങളുടെ ഡിമാൻഡ് രാജ്യത്ത് വർധിച്ചു വരികയാണ്.

ഭവനവായ്പ സംബന്ധിച്ച അന്വേഷണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വോളിയത്തിൽ 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1% ഇടിവുണ്ടായി. തൊട്ടു മുമ്പത്തെ വർഷം ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണിത്.

എന്നാൽ ഇതേ കാലയളവിൽ ക്രെഡിറ്റ് കാർഡുകൾക്കും, വ്യക്തിഗത വായ്പയ്ക്കും ആവശ്യക്കാർ വർധിച്ചു. വ്യക്തിഗത വായ്പയുടെ വോളിയം 77%, ക്രെ‍ഡിറ്റ് കാർഡിന്റെ വോളിയം 50% എന്നിങ്ങനെയാണ് വർധിച്ചത്.

ലോണിന്റെ ആരംഭം പരിഗണിച്ചാൽ ഭവനവായ്പകളുടെ വോളിയത്തിൽ 6%, മൂല്യത്തിൽ 2% എന്നിങ്ങനെ ഇടിവുണ്ട്. എന്നാൽ ഇവിടെയും വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡുകൾ, ഇരുചക്ര വാഹന വായ്പ എന്നിവയിൽ വർധനവുണ്ട്.

പലിശ നിരക്കുകളിൽ വർധനയുണ്ടായത് ഭവനവായ്പയുടെ ഡിമാൻഡ് കുറച്ചെന്നാണ് വിലയിരുത്തൽ. ഇത് ദീർഘകാല വായ്പ ആയതിനാൽ ആവശ്യക്കാർ കുറഞ്ഞു. പലിശ നിരക്കുകൾ വർധിച്ചത് വായ്പാ തുക, അല്ലെങ്കിൽ വായ്പാ കാലാവധി എന്നിവ വർധിക്കുന്നതിന് കാരണമായിരുന്നു.

വായ്പാ അന്വേഷണങ്ങളിൽ, ഗ്രാമ/നഗര പ്രദേശങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ വർധിച്ചു. അതേ സമയം ഭവനവായ്പാ അനുമതികൾ 41% കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു.

വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് അപേക്ഷകളിലും അനുമതിയുടെ തോതിൽ 21% കുറവുണ്ട്.

ഔട് സ്റ്റാൻഡിങ് ബാലൻസ് പരിഗണിക്കുമ്പോൾ ഭവന വായ്പാ ബാലൻസ്,2022 ഡിസംബർ പാദത്തിൽ 16% വർധിച്ചു. ഇതേ കാലയളവിൽ വ്യക്തിഗത വായ്പകളിൽ 33%, ക്രെഡിറ്റ് കാർഡുകളിൽ 19% എന്നിങ്ങനെ വളർച്ചയുണ്ട്.

ക്രെഡിറ്റ് കാർഡുകളിലെ വായ്പാ തിരിച്ചടവു മുടങ്ങുന്നതിൽ 0.25% വർധനയുണ്ട്. 90 ദിവസത്തിൽ കൂടുതലായിട്ടും തിരിച്ചടവ് നടത്താത്തവയുടെ വർധന 2.31% ആണ്. വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നത് 0.14% വർധിച്ച് 1% എന്ന തോതിലെത്തി.

ഭവനവായ്പാ തിരിച്ചടവുകൾ മുടങ്ങുന്നത് 0.39% വർധിച്ച് 1.21% ൽ എത്തി.

X
Top