ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

‘എക്സി’ൽ നിന്നുള്ള വരുമാനത്തിന് ജിഎസ്ടി ബാധകം

ന്യൂഡൽഹി: ‘എക്സ്’ പ്ലാറ്റ്ഫോമിലെ (മുമ്പ് ട്വിറ്റർ) ഉള്ളടക്ക സ്രഷ്ടാക്കൾക്ക് പരസ്യവരുമാനം പങ്കിടുന്നതിന്റെ ഭാഗമായുള്ള പ്രതിഫലത്തിന് ചരക്കുസേവന നികുതി (ജി.എസ്.ടി) ബാധകമാകുമെന്ന് വിദഗ്ധർ.

വിവിധ സ്രോതസ്സുകളിൽനിന്നുള്ള മൊത്തം വരുമാനം പ്രതിവർഷം 20 ലക്ഷം കടന്നാലാണ് 18 ശതമാനം നികുതി നൽകേണ്ടിവരുക.

പ്രീമിയം സബ്സ്ക്രൈബർമാർക്കും വെരിഫൈ ചെയ്ത സ്ഥാപനങ്ങൾക്കും പരസ്യവരുമാനം പങ്കിടുന്ന പദ്ധതി അടുത്തിടെയാണ് ‘എക്സ്’ ആരംഭിച്ചത്.

മൂന്നു മാസത്തിനിടെ പോസ്റ്റുകൾ 15 ദശലക്ഷം ഉപഭോക്താക്കളുടെ ഫീഡുകളിലെത്തിയാലാണ് പരസ്യവരുമാനത്തിന് അർഹത. ഏറ്റവും കുറഞ്ഞത് 500 ഫോളോവർമാരും വേണം.

X
Top