ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇലക്ട്രിക് ഹൈവേകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്ഹി: രാജ്യത്ത് ഇലക്ട്രിക് ഹൈവേകള് വികസിപ്പിക്കാന് സര്ക്കാര് പദ്ധതിയിടുന്നതായി കേന്ദ്ര സര്ക്കാര്. സൗരോര്ജ്ജ അധിഷ്ഠിത വൈദ്യുത ദേശീയപാതകളാണ് (electric highways) വൈകാതെ സജ്ജമാകുക വലിയ വാഹനങ്ങളായ ട്രക്കുകളും ബസുകളും ഉള്പ്പെടെ ചാര്ജ് ചെയ്യാനുള്ള സൗകര്യവും ഇത്തരം ദേശീയപാതകളില് ലഭ്യമാക്കും.

കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. ഇന്തോ-അമേരിക്കന് ചേമ്പര് ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗഡ്കരി. രാജ്യത്തിന്റെ പൊതുഗതാഗതസംവിധാനം പൂര്ണമായും വൈദ്യുതിയിലേക്ക് മാറണമെന്നാണ് സര്ക്കാര് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആവര്ത്തിച്ചു വ്യക്തമാക്കി.

ഗതാഗതമേഖലയില് സൂര്യപ്രകാശത്തില് നിന്നും കാറ്റില് നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗപ്പെടുത്തുന്നതിനെ സര്ക്കാര് പരമാവധി പ്രോത്സാഹിപ്പിക്കുന്നതായി ഗഡ്കരി പറഞ്ഞു. വൈദ്യുത ദേശീയപാതകള് വികസിപ്പിക്കാനുള്ള പദ്ധതികള് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സൗരോജ്ജത്താല് പ്രവര്ത്തിക്കുന്ന ടോള്പ്ലാസകളും സര്ക്കാര് പ്രോത്സാഹിപ്പിക്കുന്നതായി ഗഡ്കരി പറഞ്ഞു.

കടന്നുപോകുന്ന വാഹനങ്ങള്ക്ക് സഞ്ചരിക്കാനാവശ്യമായ ഊര്ജ്ജം വിതരണം ചെയ്യാന് പര്യാപ്തമായ ദേശീയപാതകളാണ് വൈദ്യുത ദേശീയപാതകള്. വാഹനങ്ങള്ക്ക് മുകളിലൂടെ സജ്ജീകരിക്കുന്ന പവര്ലൈനുകളിലൂടെ ഉള്പ്പെടെയുള്ള ചാര്ജിങ് സംവിധാനങ്ങള് ഇലക്ട്രിക് ഹൈവേകളില് ഉണ്ടായിരിക്കും. ഇലക്ട്രിക് ഹൈവേകളില് വാഹനങ്ങള്ക്ക് ഓട്ടത്തിനിടയില് തന്നെ ചാര്ജ് ചെയ്യാന് സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പിഎം ഗതി ശക്തി മാസ്റ്റര് പ്ലാന് നടപ്പാക്കുന്നതോടെ റോഡ് നിര്മാണ പദ്ധതികള് പതിന്മടങ്ങ് വേഗത്തില് പൂര്ത്തിയാകുമെന്നും അതിലൂടെ നിര്മാണചെലവ് കുറയ്ക്കാനാവുമെന്നും ഗഡ്കരി പറഞ്ഞു. 26 ഗ്രീന്ഫീല്ഡ് അതിവേഗപാതകള് ഉടനെ പൂര്ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

X
Top