100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഇ-ഫയല്‍ മാത്രം

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില് സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല് നീക്കം പൂര്ണമായി ഇ-ഓഫീസ് വഴിയാക്കും.

സര്ക്കാര് വകുപ്പുകള് തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള് ഉടനടി പൂര്ത്തിയാക്കാന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിര്ദേശം നല്കി. ഇത് നടപ്പാകുന്നതോടെ സര്ക്കാര് ഓഫീസുകളില് കടലാസുഫയലുകളുണ്ടാവില്ല.

സെക്രട്ടേറിയറ്റിലെ ഫയല് നീക്കം നേരത്തേതന്നെ ഓണ്ലൈനാക്കിയിരുന്നു. ഫയല് നീക്കം സുഗമമാക്കാനും ഫയല് പരിശോധിക്കുന്ന ഉദ്യോഗസ്ഥതട്ടുകളുടെ എണ്ണംകുറയ്ക്കാനുമായി നവംബര്‍ 26-ന് കേരള സെക്രട്ടേറിയറ്റ് മാന്വലില് ഭേദഗതി വരുത്തി. മറ്റു സര്ക്കാര് ഓഫീസുകള്ക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബര് മൂന്നിന് ഭേദഗതിചെയ്തു.

ഇതിനുപുറമേ, കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനു കീഴിലുള്ള നാഷണല് ഇന്ഫര്മാറ്റിക്സ് സെന്റര് (എന്.ഐ.സി) സജ്ജമാക്കിയ ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്വേര് എല്ലാ ഓഫീസുകള്ക്കും ലഭ്യമാക്കി.

ഇങ്ങനെ, സര്ക്കാരിന്റെ ഫയല് നീക്കം മുഴുവനായി ഈ മാസത്തോടെ ഇ-ഓഫീസിലേക്കു മാറ്റാനാണ് നിര്ദേശം. ഫയല് നീക്കമറിയാന് പൗരന്മാര്ക്ക് കൂടുതല് അവസരമൊരുക്കി പൊതുജന പ്രശ്നപരിഹാരവും പൂര്ണമായി ഓണ്ലൈനാവും.

X
Top