ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ആദ്യമായി 40,000 കോടി ഡോളർ കടന്ന് ഗൂഗിളിന്റെ വാർഷിക വരുമാനം

രിത്രത്തിൽ ആദ്യമായി 400 ബില്ല്യൺ (40,000 കോടി) ഡോളർ (ഏകദേശം 3,62,86,40,00,00,000 ഇന്ത്യൻ രൂപ) കവിഞ്ഞ് ഗൂഗിളിന്റെ വാർഷിക വരുമാനം. കമ്പനിയുടെ നാലാംപാദ ഫലം പുറത്തുവന്നതിന് പിന്നാലെ സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജെമിനി 3 ഒരു പ്രധാന നാഴികക്കല്ലായിരുന്നുവെന്ന് പോസ്റ്റിൽ പിച്ചൈ അവകാശപ്പെടുന്നു.

ജെമിനി ആപ്പ് പ്രതിമാസം 75 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളിലേക്ക് എത്തി. സെർച്ച് വർധിച്ചു. നിർമിതബുദ്ധി (എഐ) മുന്നേറ്റം തുടരുന്നുവെന്നും അദ്ദേഹം സാമൂഹിക മാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർക്കടക്കം അദ്ദേഹം നന്ദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും ധനികനായ ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക് അടക്കമുള്ളവർ ഗൂഗിളിനെ അനുമോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘വെൽ ഡൺ’ എന്നാണ് ഗൂഗിൾ സിഇഓയുടെ പോസ്റ്റിന് മറുപടിയായി മസ്‌ക് കുറിച്ചത്.

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ വരുമാനം 18 ശതമാനമാണ് വർധിച്ചത്. ഗൂഗിൾ സർവീസസിലും ഗൂഗിൾ ക്ലൗഡിലും കമ്പനി നേടിയ വളർച്ചയുടെ വേഗം പ്രതിഫലിക്കുന്നതാണ് സാമ്പത്തിക ഫലങ്ങൾ. ഗൂഗിൾ സർവീസിൽനിന്നുള്ള വരുമാനം 14 ശതമാനമാണ് വർധിച്ചത്. ഗൂഗിൾ സെർച്ച് – മറ്റ് 17 ശതമാനം, ഗൂഗിൾ സബ്‌സ്‌ക്രിപ്ഷൻ, പ്ലാറ്റ്‌ഫോമുകൾ, ഡിവൈസസ് ശതമാനം, യൂട്യൂബ് പരസ്യങ്ങൾ 9 ശതമാനം എന്നിങ്ങനെയാണ് വളർച്ച.

ജെമിനി 3 നാഴികക്കല്ലെന്ന് പിച്ചൈ
ആൽഫബെറ്റിന് ഇതൊരുരു അതിശയകരമായ സാമ്പത്തികപാദം ആയിരുന്നു എന്നാണ് Q4 ഫലങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് സുന്ദർ പിച്ചൈ പറഞ്ഞത്. വാർഷിക വരുമാനം ആദ്യമായി 400 ബില്ല്യൺ ഡോളർ കവിഞ്ഞു. ജെമിനി 3 ലോഞ്ച് ഒരു പ്രധാന നാഴികക്കല്ലായിരുന്നു.

കമ്പനിക്ക് വലിയ മുന്നേറ്റമുണ്ട്. ജെമിനി പോലുള്ള മോഡലുകൾ അതിവേഗം മുന്നേറുകയാണ്. യുട്യൂബിന്റെ വാർഷിക വരുമാനം പരസ്യങ്ങൾ, സബ്‌സ്‌ക്രിപ്ഷനുകൾ എന്നിവയിലൂടെ 60 ബില്ല്യൺ ഡോളർ കവിഞ്ഞു. നിർമിതബുദ്ധി (എഐ) യുടെ മേഖലയിൽ ആവശ്യങ്ങൾ വർധിച്ചു വരികയാണ്.

എഐ രംഗത്തെ നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇനിയും വർധിപ്പിക്കുമെന്നും സുന്ദർ പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്.

X
Top