10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നൻ

മുംബൈ: ലൂയി വിറ്റൺ മേധാവിയെ മറികടന്ന് ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി. ഇതാദ്യമായിട്ടാണ് ഒരു ഏഷ്യക്കാരൻ ശതകോടീശ്വരന്മാരുടെ സൂചികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുന്നത്.

ബ്ലൂംബെർഗ് ശത കോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ള ഏക ഇന്ത്യക്കാരനും അദാനിയാണ്. ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അദാനി ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്.

60 കാരനായ അദാനിക്ക് 137.4 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. അമേരിക്കൻ സമ്പന്നരായ എലോൺ മസ്‌കിനും ജെഫ് ബെസോസിനും തൊട്ടുപിന്നിലാണ് അദാനി ഇപ്പോൾ. ഇലോൺ മസ്‌കിന്റെയും ജെഫ് ബെസോസിന്റെയും ആസ്തി നിലവിൽ യഥാക്രമം 251 ബില്യൺ ഡോളറും 153 ബില്യൺ ഡോളറുമാണ്.

ഇന്ത്യയിൽ നിന്നുള്ള മറ്റൊരു കോടീശ്വരനായ റിലയൻസ് മേധാവി മുകേഷ് അംബാനി 91.9 ബില്യൺ ഡോളറുമായി പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളെ അവരുടെ സ്വത്തിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്ത് വിട്ടിട്ടുള്ളത്.

ഊർജം, ലോജിസ്റ്റിക്സ്, ഖനനം, ഗ്യാസ്, പ്രതിരോധം, എയ്‌റോസ്‌പേസ്, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളാണ് അദാനിയെ സമ്പന്നതയുടെ നെറുകയിൽ എത്തിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിനും ടാറ്റ ഗ്രൂപ്പിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബിസിനസ് കൂട്ടായ്മയാണ് അദാനി ഗ്രൂപ്പ്.

അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയാണ് സ്റ്റോക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട അദാനി ഗ്രൂപ്പ് കമ്പനികൾ.

അദാനി എന്റർപ്രൈസസ് വിമാനത്താവളങ്ങൾ, സിമന്റ്, കോപ്പർ റിഫൈനിംഗ്, ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ, പെട്രോകെമിക്കൽ റിഫൈനിംഗ്, റോഡുകൾ, സോളാർ സെൽ നിർമ്മാണം തുടങ്ങി വരും കാലത്തും മുന്നേറ്റമുണ്ടാക്കുമെന്ന് കരുതുന്ന മേഖലകളിൽ വൻ തോതിലാണ് നിക്ഷേപം ഇറക്കുന്നത്. ടെലികോം രംഗത്തേക്ക് കടക്കാനും അദാനി ഗ്രൂപ്പിന് പദ്ധതികളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

വിവിധ മേഖലകളിലായി കോടിക്കണക്കിന് രൂപയുടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും അദാനി ഗ്രൂപ്പ് മുന്നിട്ടിറങ്ങുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 600 ബില്യൺ രൂപ സംഭാവന ചെയ്യാൻ അദാനി ഗ്രൂപ്പ് അടുത്തിടെ തീരുമാനിച്ചിരുന്നു.

X
Top