10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

25,000 കോടി രൂപ സമാഹരിക്കാൻ ഗെയിലിന് അനുമതി

മുംബൈ: ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി 25,000 കോടി രൂപ അല്ലെങ്കിൽ 3.125 ബില്യൺ ഡോളർ വരെയുള്ള ഫണ്ട് സമാഹരിക്കാനുള്ള നിർദ്ദേശത്തിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയതായി അറിയിച്ച്‌ ഗെയിൽ (ഇന്ത്യ).

ധന സമാഹരണം ടേം ലോണിന്റെ രൂപത്തിലോ അല്ലെങ്കിൽ ആഭ്യന്തര വിപണിയിൽ 25,000 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളോ ബോണ്ടുകളോ ഇഷ്യൂ ചെയ്യുന്നതിലൂടെ ആയിരിക്കുമെന്ന് കമ്പനി അറിയിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള ഗെയിൽ (ഇന്ത്യ) ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക സംസ്കരണ & വിതരണ കമ്പനിയാണ്. ഇന്ത്യാ ഗവൺമെന്റിന് ഗെയ്‌ലിൽ (ഇന്ത്യ) 51.89% ഓഹരിയുണ്ട്. ബിഎസ്ഇയിൽ ഗെയിലിന്റെ (ഇന്ത്യ) ഓഹരികൾ 0.70 ശതമാനം ഉയർന്ന് 135.85 രൂപയിലെത്തി.

X
Top