സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

വിദേശ നിക്ഷേപകര്‍ ധനകാര്യ ഓഹരികള്‍ വിറ്റഴിക്കുന്നു

മുംബൈ: ഓഗസ്റ്റ്‌ ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 14,790 കോടി രൂപയുടെ ധനകാര്യ സേവന ഓഹരികള്‍ വിറ്റഴിച്ചു. ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌ ധനകാര്യ സേവന മേഖലയിലാണ്‌.

ബാങ്കിംഗ്‌-ധനകാര്യ മേഖലയിലാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ അവ വില്‍പ്പന നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ ബാങ്കിംഗ്‌-ധനകാര്യ മേഖലയെയാണ്‌.

കഴിഞ്ഞ ഒരു മാസത്തിനിടെ ബാങ്ക്‌ നിഫ്‌റ്റി 3.05 ശതമാനമാണ്‌ ഇടിഞ്ഞത്‌. അതേ സമയം നിഫ്‌റ്റി ഇക്കാലയളവില്‍ 1.06 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലായ്‌ വരെ ധനകാര്യ സേവന മേഖലയില്‍ നിന്നും 52,924 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്‌.

ഓഗസ്റ്റില്‍ വിദേശ നിക്ഷേപകരുടെ കനത്ത വില്‍പ്പന നേരിട്ട രണ്ടാമത്തെ മേഖല മെറ്റല്‍സ്‌ & മൈനിംഗ്‌ ആണ്‌. ഈ മേഖലയിലെ 2688 കോടി രൂപ മൂല്യം വരുന്ന ഓഹരികളാണ്‌ അവ വിറ്റഴിച്ചത്‌.

സര്‍വീസ്‌ മേഖലയില്‍ നിന്ന്‌ 2088 കോടി രൂപയും കണ്‍സ്‌ട്രക്ഷന്‍സ്‌ മെറ്റീരിയല്‍ മേഖലയില്‍ നിന്ന്‌ 2036 കോടി രൂപയും ഓട്ടോ മേഖലയില്‍ നിന്ന്‌ 1628 കോടി രൂപയും പിന്‍വലിച്ചു.

അതേ സമയം ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 3462 കോടി രൂപയുടെ നിക്ഷേപമാണ്‌ നടത്തിയത്‌.

കണ്‍സ്യൂമര്‍ സര്‍വീസസ്‌-2196 കോടി, എഫ്‌എംസിജി-1785 കോടി, പവര്‍-1169, ടെലികോം-662 കോടി എന്നിങ്ങനെയാണ്‌ മറ്റ്‌ മേഖലകളിലെ നിക്ഷേപം.

ഓഗസ്റ്റില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 17726.19 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

X
Top