കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

ഇന്ത്യന്‍ ഓഹരിവിപണിയില്‍ ദൃശ്യമായത് മെയ് 20 ന് ശേഷമുള്ള ശക്തമായ എഫ്‌ഐഐ വില്‍പന

മുംബൈ:  വിദേശ നിക്ഷേപകര്‍ (എഫ്പിഐ/എഫ്‌ഐഐ) ചൊവ്വാഴ്ച 6517 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. മെയ് 20 ന് ശേഷം കണ്ട വലിയ എഫ്‌ഐഐ വില്‍പനയാണിത്. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 7060 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഇതിന് മുന്‍പ് ഓഗസ്റ്റ് 8 നാണ് ഡിഐഐ ഇത്രയും നിക്ഷേപമിറക്കിയത്. എഫ്‌ഐഐ ചൊവ്വാഴ്ച 44147 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ 50663 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.

ഡിഐഐ 22,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 14940 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തുകയും ചെയ്തു.

നടപ്പ് വര്‍ഷത്തില്‍ ഇതുവരെ എഫ്‌ഐഐ 1.97 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഓഫ്്‌ലോഡ് ചെയ്തത്. അതേസമയം ഡിഐഐ 4.84 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 849.37 പോയിന്റ് അഥവാ 1.04 ശതമാനവും 255.70 പോയിന്റ് അഥവാ 1.02 ശതമാനവും ഇടിഞ്ഞ് യഥാക്രമം 80786.54 ലെവലിലും 24712.05 ലെവലിലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

X
Top