സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

വിദേശ നിക്ഷേപകര്‍ ബാങ്ക്‌-ഫിനാന്‍സ്‌ ഓഹരികളില്‍ കനത്ത വില്‍പ്പന നടത്തി

മുംബൈ: ഒക്ടോബറില്‍ വില്‍പ്പനയിലൂടെ റെക്കോഡ്‌ സൃഷ്‌ടിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞത്‌ ബാങ്ക്‌-ഫിനാന്‍സ്‌ ഓഹരികളാണ്‌.

കഴിഞ്ഞ മാസം ബാങ്കുകളിലും മറ്റ്‌ ധനകാര്യ ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 26,139 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. മൊത്തം 1,13,859 കോടി രൂപയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും അവ കഴിഞ്ഞ മാസം പിന്‍വലിച്ചത്‌. ഇത്‌ ഒരു മാസം നടത്തുന്ന റെക്കോഡ്‌ വില്‍പ്പനയാണ്‌.

ശക്തമായ വില്‍പ്പന നേരിട്ട രണ്ടാമത്തെ മേഖല എണ്ണ, വാതക ഓഹരികളാണ്‌. ഏകദേശം 21,444 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ്‌ ഈ മേഖലയില്‍ നടത്തിയത്‌. എഫ്‌എംസിജിയില്‍ 11,582 കോടി രൂപയുടെ യും ഓട്ടോ മേഖലയില്‍ 10,440 കോടി രൂപയുടെയും വില്‍പ്പന നടന്നു.

കണ്‍സ്യൂമര്‍ ഗുഡ്‌സ്‌, പവര്‍, റിയല്‍ എസ്‌റ്റേറ്റ്‌, ടെലികോം, കാപ്പിറ്റല്‍ ഗുഡ്‌സ്‌ എന്നീ മേഖലകളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളില്‍ തുടര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിഫ്‌റ്റി ഏകദേശം 25 ശതമാനം വര്‍ധനവ്‌ രേഖപ്പെടുത്തിയപ്പോള്‍ നിഫ്‌റ്റി ബാങ്ക്‌ 19 ശതമാനമാണ്‌ ഉയര്‍ന്നത്‌.

രണ്ടാം ത്രൈമാസത്തില്‍ സ്വകാര്യ ബാങ്കുകളുടെ വരുമാന വളര്‍ച്ച സമ്മിശ്രമായിരുന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളുടെ വരുമാന വളര്‍ച്ച മികച്ചതായിരുന്നു. എന്‍ബിഎഫ്‌സികളുടെ ആസ്‌തി മേന്മ രണ്ടാം ത്രൈമാസത്തില്‍ ദുര്‍ബലമായി.

സെപ്‌റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ലഭിച്ച അമിതമായ മഴയും രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കവും എന്‍ബിഎഫ്‌സികളെ പ്രതികൂലമായി ബാധിച്ചു.

X
Top