ഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരും

ഡിജിറ്റല്‍ പേയ്മെന്‍റ് മേഖലയിലും ആധിപത്യമുറപ്പിക്കാന്‍ ഐആര്‍സിടിസി

മുംബൈ: റെയില്‍വേ ടിക്കറ്റ് ബുക്കിംഗിലെ കുത്തകയ്ക്കു പിന്നാലെ ഡിജിറ്റല്‍ പേയ്മെന്‍റ് മേഖലയിലും ആധിപത്യമുറപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഒരുങ്ങുന്നു.

സ്വന്തം പേയ്മെന്‍റ് പ്ലാറ്റ്ഫോമായ ‘ഐആര്‍സിടിസി പേയ്മെന്‍റ്സി’ലൂടെ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയുടെ (ഒരു ട്രില്യണ്‍) ഇടപാടുകള്‍ പ്രോസസ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്കിംഗിന് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേയ്മെന്‍റ് അഗ്രഗേറ്ററായി മാറുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ഐആര്‍സിടിസി വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന്‍റെ 20 ശതമാനത്തോളം മാത്രമാണ് സ്വന്തം ഗേറ്റ്‌വേയായ ഐ-പേ വഴി നടക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ പൂര്‍ണമായും സ്വന്തം പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതോടെ 70,000 കോടിയുടെ വിനിമയം ഉറപ്പാക്കാന്‍ സാധിക്കും.

ഇതിന് പുറമെ ജിഎസ്ടി പേയ്മെന്‍റുകള്‍, മുനിസിപ്പല്‍ നികുതികള്‍, യൂട്ടിലിറ്റി ബില്ലുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങളുടെ പണമിടപാടുകള്‍ കൂടി ഏറ്റെടുക്കുന്നതോടെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

X
Top