ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്

ഇന്ധന വിലവർധനവിൽ ആശങ്ക: ഇവികൾക്കു ഡിമാൻഡ് വർധിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ കാർ ഉപയോക്താക്കൾക്കിടയിൽ വൈദ്യുത വാഹനങ്ങളോടുള്ള താത്പര്യം വർധിക്കുന്നു. ഇവി ഷോറൂമുകളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് തിരക്ക് വർധിച്ചിട്ടുണ്ട്.

വരും മാസങ്ങളിലും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട കണക്കനുസരിച്ച് ഫെബ്രുവരിയിലെ 3.5 ശതമാനത്തിൽനിന്ന് മാർച്ചിൽ 5.1 ശതമാനമാണ് പുതിയ കാർ വില്പനയിൽ ഇവികളുടെ സംഭാവന. 2025 മാർച്ചിൽ 3.7 ശതമാനം വില്പനയുടെ സ്ഥാനത്തുനിന്നാണ് ഈ കുതിപ്പ്.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധന ലഭ്യതയിലെ ആശങ്കയും ക്രൂഡ് ഓയിൽ വില വർധിച്ചതും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പെട്രോൾ-ഡീസൽ വില വർധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതുമാണ് ഉപയോക്താക്കളെ ഇലക്‌ട്രിക് വാഹനങ്ങളിലേക്കു താത്പര്യമുയർത്തുന്നത്.

ഇന്ധനലഭ്യതയും വിലയും ഒരു പ്രശ്നമായേക്കാമെന്ന് ഉപയോക്താക്കൾ കരുതുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. കഴിഞ്ഞ മാസം കന്പനിയുടെ ഇലക്ട്രിക് കാറുകൾക്കുണ്ടായ അധിക ഡിമാൻഡിന്‍റെ 20-30 ശതമാനവും പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടായ ആശങ്കമൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് ജെഎസ്ഡബ്ല്യു എംജി മാനേജിംഗ് ഡയറക്ടർ അനുരാഗ് മൽഹോത്ര പറഞ്ഞു. ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുന്പോൾ മാർച്ചിൽ ഉപയോക്താക്കളുടെ താത്പര്യത്തിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയതായി കമ്പനി പറയുന്നു. ഏപ്രിലിൽ ഇത് വർധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

വാഹൻ പോർട്ടലിൽനിന്നുള്ള കണക്കുകൾ പ്രകാരം മാർച്ചിൽ പ്രാദേശിക വിപണിയിലെ ഇലക്ട്രിക് കാർ രജിസ്ട്രേഷൻ മുൻ വർഷത്തെ അപേക്ഷിച്ച് 68 ശതമാനം വർധിച്ച് 22490 യൂണിറ്റിലെത്തി.

X
Top