2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆ പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆

എഫ്‌ഐഐകള്‍ മെയില്‍ നിക്ഷേപിച്ചത്‌ 19,860 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മെയ്‌ മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. ഈ വര്‍ഷം ആദ്യത്തെ മൂന്ന്‌ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു. മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.

2025 ൽ ഇതുവരെ 92,491 കോടി രൂപയുടെ അറ്റ വില്പനയാണ് വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നടത്തിയത്. ഡോളറിന്റെ മൂല്യം ഇടിയുന്നതും യുഎസ്സും ചൈനയും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതും ഇന്ത്യൻ വിപണിയെ ആകർഷകമാക്കി.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചതും യുഎസ്‌-ഇന്ത്യ വ്യാപാര കരാറിന്‌ സാധ്യത തെളിഞ്ഞതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഇന്ത്യന്‍ വിപണിയിലെ അറ്റനിക്ഷേപകരായി തുടരാന്‍ വഴിയൊരുക്കി.

ക്രൂഡ്‌ ഓയില്‍ വില ഇടിയുന്നതും ഇന്ത്യന്‍ വിപണിയിലേക്ക്‌ കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിച്ച ഘടകമാണ്‌. ഈ മാസം റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ കുറയ്‌ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത്‌ അനുകൂല ഘടകമാണ്‌.

പണപ്പെരുപ്പം കുറഞ്ഞുവരുന്നത്‌ പലിശനിരക്ക്‌ തുടര്‍ന്നും കുറയ്‌ക്കാനുള്ള സാഹചര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

X
Top