100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ വാങ്ങിയ ഓഹരികള്‍

2023 ആദ്യ മാസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ അറ്റനിക്ഷേപം നടത്തുന്നതാണ്‌ കണ്ടത്‌. 7936 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിച്ചത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ സേവന മേഖലയിലാണ്‌ കൂടുതല്‍ നിക്ഷേപം നടത്തിയത്‌-7246 കോടി രൂപ.

പവര്‍ (3214 കോടി), മെറ്റല്‍സ്‌ & മൈനിംഗ്‌ (2938 കോടി), ഓട്ടോ (2695 കോടി), കാപ്പിറ്റല്‍ ഗുഡ്‌സ്‌ (2507 കോടി), കണ്‍സ്‌ട്രക്ഷന്‍ (2224 കോടി) എന്നിങ്ങനെയാണ്‌ മറ്റ്‌ മേഖലകളിലെ നിക്ഷേപം. അതേ സമയം ഐടി മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

6910 കോടി രൂപയുടെ ഐടി ഓഹരികളാണ്‌ അവ മാര്‍ച്ചില്‍ വിറ്റഴിച്ചത്‌. ഓയില്‍ & ഗ്യാസ്‌, ഹെല്‍ത്ത്‌കെയര്‍ ഓഹരികളിലും അറ്റവില്‍പ്പന നടത്തി. ധനകാര്യ സേവന മേഖലയിലെ ഓഹരികളില്‍ 556 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആദ്യമായി തുടര്‍ച്ചയായി രണ്ട്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റവില്‍പ്പന നടത്തി. 2021-22ല്‍ 1.22 ലക്ഷം കോടി രൂപയുടെയും 2022-23ല്‍ 41,000 കോടി രൂപയുടെയും അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

അടുത്ത മാസങ്ങളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം തുടരാന്‍ സാധ്യതയുണ്ടെന്നാണ്‌ ഒരു വിഭാഗം അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്‌.

അതേ സമയം വിപണിയെ ചാഞ്ചാട്ടത്തിലേക്ക്‌ നയിക്കാവുന്ന ഘടകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.

X
Top