സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

64% വർദ്ധനയോടെ 601 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി ഫെഡറൽ ബാങ്ക്

കൊച്ചി: ഫെഡറൽ ബാങ്കിന്റെ 2022 ജൂൺ പാദത്തിലെ അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 367.29 കോടി രൂപയിൽ നിന്ന് 63.53 ശതമാനം വർധിച്ച് 600.66 കോടി രൂപയായി ഉയർന്നു. അതേപോലെ, പ്രസ്തുത പാദത്തിലെ ബാങ്കിന്റെ പലിശ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,355.71 കോടി രൂപയിൽ നിന്ന്  8.14 ശതമാനം ഉയർന്ന് 3,628.86 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ ഒന്നാം പാദത്തിലെ അറ്റ പലിശ വരുമാനം (NII) 2021 ജൂൺ പാദത്തിലെ 1,418 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1,605 കോടി രൂപയായി. എന്നാൽ, അതേസമയം വായ്പ ദാതാവിന്റെ പ്രൊവിഷനുകളും ആകസ്മികതകളും 639.94 കോടി രൂപയിൽ നിന്ന് 166.68 കോടി രൂപയായി കുത്തനെ ഇടിഞ്ഞു.

മാർച്ച് പാദത്തിലെ 2.80 ശതമാനവും മുൻവർഷത്തെ പാദത്തിലെ 3.50 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) 2022 ജൂൺ പാദത്തിൽ 2.69 ശതമാനത്തിലെത്തി. ഈ മികച്ച ഫലത്തോടെ ബിഎസ്ഇയിൽ ബാങ്കിന്റെ ഓഹരികൾ 1.23 ശതമാനം ഉയർന്ന് 98.80 രൂപയിലെത്തി. കൊച്ചിയിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്വകാര്യമേഖലാ ബാങ്കാണ് ഫെഡറൽ ബാങ്ക് ലിമിറ്റഡ്. ട്രഷറി പ്രവർത്തനങ്ങൾ, മൊത്തവ്യാപാര ബാങ്കിംഗ്, റീട്ടെയിൽ ബാങ്കിംഗ്, മറ്റ് ബാങ്കിംഗ് പ്രവർത്തനങ്ങൾ എന്നിങ്ങനെ നാല് ബിസിനസ് സെഗ്‌മെന്റുകളിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ബാങ്കിന് 1,272 ശാഖകളുണ്ട്

X
Top