100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇക്വിറ്റി വിപണികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ന്യൂഡല്‍ഹി: ആഭ്യന്തര, ആഗോള പണപ്പെരുപ്പ കണക്കുകള്‍, യുഎസ് പലിശ നിരക്ക്, ജിയോപൊളിറ്റിക്കല്‍ സാഹചര്യം, 2024 ലെ പൊതുതെരഞ്ഞെടുപ്പ് എന്നീ ഘടകങ്ങള്‍ നടപ്പ് സാമ്പത്തികവര്‍ഷം ഇക്വിറ്റി വിപണിയെ സ്വാധീനിയ്ക്കും, വിശകലന വിദഗ്ധര്‍ പറയുന്നു.

കൂടാതെ, വിദേശ ഫണ്ട് ട്രേഡിംഗ് പ്രവര്‍ത്തനങ്ങളും ആഗോള പ്രവണതകളും ഇക്വിറ്റി വിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. പണപ്പെരുപ്പ ആശങ്കളാണ് 2023 ല്‍ വിപണിയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത്.

പണപ്പെരുപ്പം പലിശനിരക്ക് വര്‍ദ്ധനവിന് ഇടയാക്കിയപ്പോള്‍ അത് നിക്ഷേപ വികാരത്തെ ബാധിച്ചു. ‘ആദ്യ പകുതി വെല്ലുവിളി നിറഞ്ഞതായിരിക്കുമെങ്കിലും രണ്ടാം പകുതിയില്‍ ശ്രദ്ധേയമായ വരുമാനം ഉണ്ടാക്കാന്‍ കഴിയും’ 2024 സാമ്പത്തിക വര്‍ഷത്തെക്കുറിച്ചുള്ള വീക്ഷണം പങ്കുവെയ്ക്കവേ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.

രണ്ടാം പകുതിയില്‍ പണപ്പെരുപ്പവും പലിശ നിരക്കും കുറയാന്‍ സാധ്യതയുണ്ട്. മാന്യമായ നേട്ടങ്ങള്‍ രേഖപ്പെടുത്താന്‍ ഇത് വിപണികളെ സഹായിക്കും.

എന്നിരുന്നാലും, മണ്‍സൂണ്‍ ആശങ്കകള്‍ സജീവമാണ്. മാന്ദ്യ ഭീതിയും ആഗോള ബാങ്കിംഗ് സംവിധാനത്തിലെ പ്രക്ഷുബ്ധതയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ വിപണിയെ കൂടുതല്‍ ദുര്‍ബലമാക്കിയെന്നും വിജയകുമാര്‍ പറയുന്നു.

X
Top