സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

വിമാനമിറങ്ങി 30 മിനിറ്റിനുള്ളിൽ ബാഗേജ് യാത്രക്കാർക്ക് നൽകണം

ഫെബ്രുവരി 26 മുതൽ ഇന്ത്യൻ വിമാന കമ്പനികൾ നിർദേശം നടപ്പിലാക്കണം

ന്യൂഡൽഹി: ലാന്‍ഡ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്ക് ബാഗേജ് എത്തിക്കണമെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്റര്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഏഴ് ഇന്ത്യന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടത്.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

ഫെബ്രുവരി 26 മുതല്‍ ഇക്കാര്യം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ്, വിസ്താര, എഐഎക്‌സ് കണക്ട്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാന കമ്പനികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ലഗേജ് വൈകുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു ജനുവരിയില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു തുടങ്ങിയ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ എത്തുന്ന സമയം ബിസിഎഎസ് നിരീക്ഷിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

X
Top