ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്വകാര്യമേഖലയില്‍ ആളില്ല

ബ്സിഡി കൊടുത്തിട്ടും വൈദ്യുത ചാര്ജിങ് സ്റ്റേഷനുകള് തുടങ്ങാന് സ്വകാര്യമേഖലയില് സംരംഭകരെ കിട്ടുന്നില്ല. സര്ക്കാര് ഏജന്സിയായ അനെര്ട്ടിന്റെ പദ്ധതികള്ക്കാണ് വ്യക്തികള് താത്പര്യം കാണിക്കാത്തത്.

സബ്സിഡിയുണ്ടെങ്കിലും സ്റ്റേഷന് സ്ഥാപിക്കാന് വന് നിക്ഷേപത്തുകയുള്ളതാണ് സംരംഭകരെ പിന്നോട്ടടിക്കുന്നത്.

പലരും അപേക്ഷയുമായി രംഗത്തെത്തിയെങ്കിലും നിക്ഷേപത്തുക കേള്ക്കുമ്പോള് പിന്മാറുകയാണെന്ന് അധികൃതര് പറയുന്നു. നിലവില് കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് കേന്ദ്രം തുടങ്ങിയിട്ടുള്ളത് പാലക്കാടുള്പ്പെടെയുള്ള പലജില്ലകളിലും ഏറ്റെടുക്കാന് ആളില്ല. സ്റ്റേഷന് സ്ഥാപിക്കാന് രണ്ട് പദ്ധതികളാണ് അനെര്ട്ടിനുള്ളത്.

നേരിട്ട് വൈദ്യുത ചാര്ജിങ് കേന്ദ്രം സ്ഥാപിക്കുന്നതും മറ്റൊന്ന് സൗരോര്ജ സ്റ്റേഷനും. നേരിട്ട് വൈദ്യുതിയെടുത്ത് യന്ത്രങ്ങള് സ്ഥാപിക്കുന്ന പദ്ധതിക്ക് 12 ലക്ഷം മുതല് 15 ലക്ഷംവരെയാണ് ചെലവ് വരുന്നത്. 30 ശതമാനമാണ് ഇതില് സബ്സിഡിയായി ലഭിക്കുക.

അഞ്ചു കിലോവാട്ടു മുതല് 50 കിലോവാട്ടുവരെ ശേഷിയുള്ള യന്ത്രമാണ് സൗരോര്ജ കേന്ദ്രത്തില് സ്ഥാപിക്കുന്നത്. ഒരുകിലോവാട്ടിന് 20,000 രൂപയാണ് സബ്സിഡി.

എന്നാല്, പണം പൂര്ണമായും അടച്ചശേഷമേ സബ്സിഡി ലഭ്യമാകൂവെന്നതും പ്രശ്നമാണ്.

X
Top