ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിത പ്രഖ്യാപനവുമായി മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ഏറ്റവും പുതിയ പാദഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. എസ് യു വി വില്‍പ്പന, ശക്തമായ കയറ്റുമതി എ്ന്നിവയുടെ പശ്ചാത്തലത്തില്‍ 28% വരുമാന വളര്‍ച്ച രേഖപ്പെടുത്തിയ കമ്പനി, ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് അറ്റാദായ പ്രതീക്ഷകളില്‍ വിദഗ്ധരെ നിരുത്സാഹപ്പെടുത്തി. അതേസമയം ഓഹരികള്‍ക്ക് 140 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് നിക്ഷേപശ്രദ്ധ ആകര്‍ഷിച്ചു. ശക്തമായ വില്‍പ്പന പിന്തുണയെ തുടര്‍ന്ന് 50,000 കോടി വില്‍പ്പന മൈല്‍സ്‌റ്റോണ്‍ മാരുതി രേഖപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.

അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 7% കുറഞ്ഞ് 3,590 കോടിയായി. പ്രവചനങ്ങള്‍ 4,098 കോടി വരെ നീണ്ടിരുന്നു. വരുമാനം പ്രവചനങ്ങളെ മറികടന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ 28% കുതിച്ച് 52,450 കോടിയായി. 2026 സാമ്പത്തിക വര്‍ഷം 5 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 140 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. മൊത്തം വില്‍പ്പനയുടെ 21% കയറ്റുമതി സൂചിപ്പിക്കുന്നു. പാദാടിസ്ഥാനത്തില്‍ കയറ്റുമതി വര്‍ധന 500 ബിപിഎസ് വര്‍ധന കാണിക്കുന്നു. ബ്രെസ, വിറ്റാര മോഡലുകളുടെ പ്രകടനത്തില്‍ എസ് യു വി വില്‍പ്പന മാര്‍ച്ചില്‍ മാത്രം 16.7% വര്‍ധിച്ചു.

ശ്രദ്ധിക്കേണ്ടവ
പാദത്തില്‍ കമ്പനി 6.04 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു.
പ്രാദേശിക വിപണിയിലെ ലീഡര്‍ സ്ഥാനം നിലനിര്‍ത്തുന്നു.
140 രൂപ ലാഭവിഹിതം 4,401.6 കോടി സൂചിപ്പിക്കുന്നു. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഖ്യാപനമാണ്.
ഡിവിഡന്റിനുള്ള റെക്കോര്‍ഡ് തീയതി 2026 ഓഗസ്റ്റ് 7 ആണ്.
2026 സെപ്റ്റംബര്‍ 9 ന് പേഔട്ട് പ്രതീക്ഷിക്കുന്നു.

പോസിറ്റീവ് കാര്യങ്ങള്‍
പ്രീമിയം മോഡലുകള്‍ക്ക് മികച്ച ഡിമാന്‍ഡ്.
കമ്പനി ആദ്യ പൂര്‍ണ്ണ ഇവി മോഡലായ ഇ വിറ്റാര ഉടന്‍ പുറത്തിറക്കും. ഇര് എതിരാളികള്‍ക്കു മേല്‍ കൂടുതല്‍ ആധിപത്യം നല്‍കും.
കയറ്റുമതിയില്‍ രേഖപ്പെടുത്തിയ 21% വിഹിതം, പ്രാദേശിക വിപണി മാന്ദ്യതയെ മറികടക്കാന്‍ സഹായിക്കും.

ഓഹരി വീണു
വരുമാനം കുതിച്ചുയര്‍ന്നെങ്കിലും പാദഫല പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ മാരുതി ഓഹരികള്‍ മൂന്നു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. അറ്റാദായത്തില്‍ രേഖപ്പെടുത്തിയ ഇടിവാണ് ഇതിനു കാരണം. ഇത് മാര്‍ജിന്‍ സമ്മര്‍ദത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു. നിലവില്‍ മാരുതി ഓഹരികള്‍ 12,890 രൂപയിലാണ്. ഇന്നത്തെ വ്യപാരത്തില്‍ ഓഹരികള്‍ 13,307 രൂപ വരെ ഉയര്‍ന്നിരുന്നു.

X
Top