ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എട്ട്‌ ടാറ്റാ ഗ്രൂപ്പ്‌ ഓഹരികള്‍ ഈ വര്‍ഷം നല്‍കിയത്‌ നഷ്‌ടം

2021ല്‍ ഇരട്ടിയിലേറേ നേട്ടം നല്‍കിയ പല ടാറ്റാ ഗ്രൂപ്പ്‌ ഓഹരികളും 2022ല്‍ നിക്ഷേപകര്‍ക്ക്‌ നഷ്‌ടം സമ്മാനിച്ചേക്കും. എട്ട്‌ ടാറ്റാ ഗ്രൂപ്പ്‌ ഓഹരികള്‍ ഈ വര്‍ഷം ഇതുവരെ നഷ്‌ടമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ടാറ്റാ സ്റ്റീല്‍, ടിസിഎസ്‌, ടാറ്റാ മോട്ടോഴ്‌സ്‌ തുടങ്ങിയ സൂചികാധിഷ്‌ഠിത ഓഹരികള്‍ ഈ വര്‍ഷം 5 ശതമാനം മുതല്‍ 10 ശതമാനം വരെ ഇടിവാണ്‌ നേരിട്ടത്‌. ഈ ഓഹരികള്‍ 2021ല്‍ 30 ശതമാനം മുതല്‍ 163 ശതമാനം വരെ നേട്ടം രേഖപ്പെടുത്തിയിരുന്നു.

ടാറ്റാ ഗ്രൂപ്പ്‌ കമ്പനികളായ ടാറ്റാ മെറ്റാലിക്‌സ്‌, ടാറ്റാ സ്റ്റീല്‍ ലോംഗ്‌ പ്രൊഡക്‌ട്‌സ്‌, ടാറ്റാ കമ്യൂണിക്കേഷന്‍സ്‌, വോള്‍ട്ടാസ്‌, ആര്‍ട്‌സണ്‍ എന്‍ജിനീയറിംഗ്‌ ഓട്ടോമോട്ടീവ്‌ സ്‌റ്റാമ്പിംഗ്‌സ്‌, റാലീസ്‌ ഇന്ത്യ എന്നിവയുടെ ഓഹരികള്‍ ഈ വര്‍ഷം 10 ശതമാനം മുതല്‍ 41 ശതമാനം വരെ ഇടിഞ്ഞു.

വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങിയെങ്കിലും കമ്പനികളുടെ വരുമാനം, റിസ്‌ക്‌-റിവാര്‍ഡ്‌ റേഷ്യോ തുടങ്ങിയ ഘടകങ്ങള്‍ പ്രതികൂലമായതാണ്‌ ഈ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദത്തിന്‌ വഴിയൊരുക്കിയത്‌.

അതേ സമയം ഈ ഓഹരികളില്‍ പലതും തിരുത്തലില്‍ നിക്ഷേപയോഗ്യമായ നിലവാരത്തില്‍ എത്തിയിട്ടുണ്ട്‌. ടാറ്റാ മോട്ടോഴ്‌സും ടിസിഎസും ടാറ്റാ സ്റ്റീലും പോലുള്ള ഓഹരികളിലുണ്ടായ തിരുത്തല്‍ നിക്ഷേപകര്‍ക്ക്‌ പുതിയ അവസരമാണ്‌ ഒരുക്കിയത്‌.

ഈ വര്‍ഷം ഇരട്ടിയിലേറെ നേട്ടം നല്‍കിയ ഓഹരികളും ടാറ്റാ ഗ്രൂപ്പിലുണ്ട്‌. ഉദാഹരണത്തിന്‌ ഓറിയന്റല്‍ ഹോട്ടല്‍സിന്റെ ഓഹരി വില ഈ വര്‍ഷം 112 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ഇന്ത്യന്‍ ഹോട്ടല്‍സ്‌, ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ്‌ കോര്‍പ്പറേഷന്‍, ബനാറസ്‌ ഹോട്ടല്‍സ്‌, തേജസ്‌ നെറ്റ്‌വര്‍ക്‌സ്‌, ട്രെന്റ്‌, ടാറ്റാ എല്‍ക്‌സി എന്നീ ഓഹരികള്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ മുന്നേറ്റമാണ്‌ ഈ വര്‍ഷം കാഴ്‌ച വെച്ചത്‌.

X
Top