2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്

ചെന്നൈ: തുടർച്ചയായ രണ്ടാം വർഷവും വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്. 2025-26ൽ രേഖപ്പെടുത്തിയ 10.83%, ദേശീയ ശരാശരിയായ 7.4%ലും മുന്നിലാണ്.

2024 – 25 വർഷത്തിൽ 11% ആയിരുന്നു വളർച്ച. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ, തമിഴ്നാടിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) ‌2024-25 ലെ 31.19 ലക്ഷം കോടി രൂപയിൽ നിന്ന് 35.29 ലക്ഷം കോടി രൂപയായി (13.16% വളർച്ച) ഉയർന്നു.

പ്രതിശീർഷ വരുമാനമായ 4.08 ലക്ഷം രൂപ കർണാടകയ്ക്കു (4.33 ലക്ഷം രൂപ) തൊട്ടു പിന്നിലാണ്. സംസ്ഥാനത്തിന്റെ വളർച്ച പുതിയ സർക്കാരിലൂടെ തടസ്സമില്ലാതെ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

തമിഴ്നാട്ടിൽ ഡിഎംകെ ഭരണം തുടരുമെന്നാണ് മിക്ക ഏജൻസികളും വിലയിരുത്തുന്നത്. അണ്ണ ഡിഎംകെ-ബിജെപി സഖ്യത്തിന് അട്ടിമറി വിജയം പ്രവചിച്ച ഏജൻസികളുമുണ്ട്. വിജയ് നേതൃത്വം നൽകുന്ന ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്ന പ്രവചിച്ച ഒറ്റപ്പെട്ട പ്രവചനവുമുണ്ട്.

X
Top