ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ഡിബി സ്‌റ്റോക്ക് ബ്രോക്കിംഗ് പ്രതിസന്ധി: 23,000ല്‍പരം നിക്ഷേപകര്‍ പരിഭ്രാന്തിയില്‍

മുംബൈ: ഓഹരി വിപണിയിലെ നിക്ഷേപത്തിന് ഡിബി സ്‌റ്റോക്ക് ബ്രോക്കിംഗ് എന്ന സ്ഥാപനത്തെ ആശ്രയിച്ച 23,000ല്‍പരം നിക്ഷേപകര്‍ കെണിയില്‍. 7,000 കോടിയോളം രൂപ തിരിച്ചുകിട്ടുമോ എന്ന ആശങ്കയില്‍.

ഏയ്ഞ്ചല്‍ വണ്‍ എന്ന പ്രമുഖ സ്ഥാപനവും ഈ വിവാദത്തില്‍ വെട്ടിലായി.

നിക്ഷേപകരെ കബളിപ്പിച്ചതിന് ഡിബി സ്‌റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുമായി ബന്ധപ്പെട്ട ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍.

ബംഗളുരു, ഹൈദരാബാദ്, മുംബൈ അടക്കം പ്രമുഖ നഗരങ്ങളില്‍ ശാഖകളുള്ള സ്ഥാപനമാണ് 2018 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിബി സ്‌റ്റോക്ക് ബ്രോക്കിംഗ്. അസമിന്റെ തലസ്ഥാനമായ ഗോഹട്ടി കേന്ദ്രീകരിച്ചാണ് പ്രധാനമായും കബളിപ്പിക്കല്‍ നടന്നത്.

ഡയറക്ടറായ ദീപാങ്കര്‍ ബര്‍മനുമായി ബന്ധമുള്ള മൊണാലിസ ദാസിനെയാണ് ഗോഹട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മുങ്ങാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണിത്.

അതേസമയം, ഡയറക്ടര്‍ ബര്‍മന്‍ ഇന്ത്യ വിട്ടുവെന്നാണ് വിവരം. ബര്‍ഗന്റെ നേതൃത്വത്തില്‍ ഈ സ്ഥാപനം മറയാക്കി ഇന്ത്യക്ക് പുറത്തും തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

ഓസ്‌ട്രേലിയയിലെ നിരവധി നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. മലയാളികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ആറു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടേറെ നിക്ഷേപകരെ വലയിലാക്കാന്‍ ഡിബി സ്‌റ്റോക്ക് ബ്രോക്കിംഗിന് കഴിഞ്ഞിട്ടുണ്ട്. ആനുപാതികമല്ലാത്ത വലിയ ലാഭം വാഗ്ദാനം ചെയ്താണ് വലയില്‍ വീഴ്ത്തിയത്.

വര്‍ഷം തോറും 120 ശതമാനം, ആറു മാസം കൂടുമ്പോള്‍ 54 ശതമാനം, പ്രതിമാസം എട്ടു ശതമാനം എന്നിങ്ങനെയായിരുന്നു നിക്ഷേപ വാഗ്ദാനത്തിന്റെ പോക്ക്.

ഓഹരി വിപണിയിലെ പ്രമുഖ പ്ലാറ്റ്‌ഫോമായ ഏയ്ഞ്ചല്‍ വണ്ണിലൂടെ നിക്ഷേപം നടത്തുക വഴി വന്‍ലാഭം കൊയ്യാമെന്നായിരുന്നു പ്രലോഭനം.

X
Top