ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കേരളത്തിൽ വീണ്ടും സിലിണ്ടർ ക്ഷാമം; ബുക്ക് ചെയ്തു കാത്തിരിക്കേണ്ടത് ആഴ്ചകൾ, ആവശ്യത്തിന് സ്റ്റോക്കില്ലെന്ന് ഏജൻസികൾ

തിരുവനന്തപുരം: സംസ്ഥാനത്തു പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിലായി. സിലിണ്ടറുകളുടെ ലഭ്യതക്കുറവും ബുക്കിങ്ങിൽ അനുഭവപ്പെടുന്ന കാലതാമസവും സാധാരണക്കാരായ ഉപയോക്താക്കളെ ദുരിതത്തിലാക്കി.

നിലവിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ രണ്ടാഴ്ചയിലധികം കാത്തിരിക്കേണ്ട സാഹചര്യമാണ് മിക്കയിടങ്ങളിലുമുള്ളത്. ബോട്ട്‌ലിങ് പ്ലാന്റുകളിലെ സാങ്കേതിക തടസ്സങ്ങളും സിലിണ്ടറുകളുടെ സ്റ്റോക്കിലുണ്ടായ കുറവുമാണു നിലവിലെ പ്രതിസന്ധിക്ക് കാരണമായി ഏജൻസികൾ പറയുന്നത്.

ഹോട്ടലുകൾക്കും മറ്റ് ചെറുകിട കച്ചവടക്കാർക്കും പുറമേ വീട്ടമ്മമാരും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. ഓൺലൈൻ വഴി ബുക്കിങ് നടത്തിയാലും ആഴ്ചകൾ കഴിഞ്ഞാണ് സിലിണ്ടർ വീട്ടിലെത്തുന്നതെന്നു ഗാർഹിക ഉപയോക്താക്കൾ പറയുന്നു. ഏജൻസികളിൽ അന്വേഷിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

പ്രതിസന്ധി പരിഹരിക്കാൻ കമ്പനികൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തി വിതരണം സുഗമമാക്കാൻ അധികൃതർ തയാറാകാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഉപഭോക്തൃ സംഘടനകളുടെ തീരുമാനം.

X
Top