കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഭാരതി എയര്‍ടെല്ലിന്റെ വില 31% ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ സിഎല്‍എസ്‌എ

ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 31 ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ സിഎല്‍എസ്‌എ. 1015 രൂപയാണ്‌ ഭാരതി എയര്‍ടെല്ലില്‍ സിഎല്‍എസ്‌എ ലക്ഷ്യമാക്കുന്ന വില.

ഈയിടെയുണ്ടായ താരിഫ്‌ വര്‍ധന ഒരു ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ മൂന്ന്‌ ശതമാനം വര്‍ധന ഉണ്ടാകാന്‍ സഹായകമാകുമെന്ന്‌ സിഎല്‍എസ്‌എ വിലയിരുത്തുന്നു.

2023 പകുതിയോടെ വീണ്ടും താരിഫ്‌ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ഭാരതി എയര്‍ടെല്ലിന്റെ സിഇഒ സൂചിപ്പിച്ചിട്ടുണ്ട്‌. ഇത്‌ വീണ്ടും വരുമാനം ഉയര്‍ത്താന്‍ സഹായകമാകും. 2024 മാര്‍ച്ചോടെ രാജ്യവ്യാപകമായി 5 ജി എത്തിക്കാനുള്ള നീക്കത്തിലാണ്‌ കമ്പനി.

ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില ഇന്നലെ രണ്ട്‌ ശതമാനം വരെ ഉയര്‍ന്നു. 795 രൂപയാണ്‌ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. 860.55 രൂപയാണ്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില.

X
Top