ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ക്ലീൻ കേരള കമ്പനി ഡിസംബറിൽ ശേഖരിച്ചത് 21.35 ലക്ഷം കിലോ പാഴ്‌വസ്തു

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നതിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം റെക്കോ‍ർഡ് തലത്തിലേക്ക്.

21.35 ലക്ഷം കിലോഗ്രാം പാഴ്‌വസ്തുക്കളാണു കമ്പനി 2022 ഡിസംബറിൽ ഹരിതകർമ സേന വഴി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു സംസ്കരിച്ചത്. ലഭിച്ച 6,38,049.11 കിലോഗ്രാം തരം തിരിച്ച പ്ലാസ്റ്റിക്കിൽ നിന്ന് 12,134.45 കിലോ ഷെഡ്രഡ് പ്ലാസ്റ്റിക് ഉൽപാദിപ്പിച്ചു.

ആപൽക്കരമായ മാലിന്യങ്ങളുടെ അളവ് 16,224.29 കിലോഗ്രാമും ഇലക്ട്രോണിക് മാലിന്യങ്ങൾ 18,174.15 കിലോഗ്രാമും വരും. തുണി 32,347.7 കിലോഗ്രാമും ചെരുപ്പും ബാഗും തെർമോകോളും ചേർന്ന് 1.24 ലക്ഷം കിലോഗ്രാമും മരുന്ന് സ്ട്രിപ്പുകൾ 640 കിലോഗ്രാമും മാലിന്യങ്ങളിൽ ഉൾപ്പെടുന്നു.

ഒരു തരത്തിലും സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത 6.76 ലക്ഷം കിലോ മാലിന്യം ഇതര സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് അയച്ചു. അവിടെ ഫർണസിൽ ഇവ കത്തിച്ചു കളയും.

തൃശൂർ (3.78 ലക്ഷം കിലോ), തിരുവനന്തപുരം (3.47 ലക്ഷം കിലോ), കൊല്ലം (2.10 ലക്ഷം കിലോ) എന്നീ ജില്ലകളിലാണ് ഏറ്റവും കുടുതൽ ശേഖരണം നടന്നത്.

X
Top