ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളണമെന്ന പാകിസ്താന്റെ അപേക്ഷ തള്ളി ചൈന; കൂടുതൽ തുക സൗദി അറേബ്യയിൽ നിന്ന് കടംവാങ്ങാൻ ശ്രമം

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ കടത്തിൽ ‘വെട്ടിലാക്കി’ ഉറ്റസുഹൃത്ത് ചൈന. ലോകമാകെ ശ്രദ്ധിച്ച ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ ഭാഗമായി 18 ഊർജോൽപാദന പ്ലാന്റുകൾ ചൈനീസ് കമ്പനികൾ പാക്കിസ്ഥാനിൽ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാൻ ആകെ 42,300 കോടി പാക്കിസ്ഥാനി രൂപ ചൈനീസ് ഊർജ കമ്പനികൾക്ക് വീട്ടാനുണ്ട്.

ഇതിൽ സർചാർജ് കുടിശികയായി വീട്ടാനുള്ള 17,000 കോടി രൂപ എഴുതിത്തള്ളണമെന്ന് ചൈനീസ് കമ്പനികളോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം ചൈനീസ് കമ്പനികൾ കൈയോടെ തള്ളിയത് ഒരേസമയം പാക്കിസ്ഥാനെ അമ്പരപ്പിക്കുകയും സാമ്പത്തികമായി വെട്ടിലാക്കുകയും ചെയ്തു. ഊർജ പദ്ധതിയുടെ കരാറിൽ പാക്കിസ്ഥാന് അനുകൂലമായ വ്യവസ്ഥകളും ഉൾക്കൊള്ളിക്കുംവിധം മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യവും ചൈന തള്ളി.

കടം എഴുതിത്തള്ളണമെന്ന അപേക്ഷ ചൈന തള്ളിയതോടെ, ഇനി കൂടുതൽ വായ്പയ്ക്കായി ചൈനീസ് കമ്പനികളുടെ മുന്നിൽ ചെല്ലാനാവാത്ത സ്ഥിതിയിലുമായി പാക്കിസ്ഥാൻ. മറ്റൊന്ന്, കടം വീട്ടാതെ ഇനി ചൈനീസ് കമ്പനികളിൽ നിന്നുള്ള വൈദ്യുതി വിതരണം കിട്ടിയിക്കില്ലെന്ന വിലയിരുത്തലുകളും പാക്കിസ്ഥാന് തിരിച്ചടിയാണ്.

ചൈനയുടെ കടംവീട്ടാനായി ഇപ്പോൾ സൗദി അറേബ്യയിൽ നിന്ന് കടംവാങ്ങാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. കുറഞ്ഞ ബാധ്യതയിൽ 1000 കോടി ഡോളർ (ഏതാണ്ട് 95,000 കോടി ഇന്ത്യൻ രൂപ) തരപ്പെടുത്താനാണ് ശ്രമം. ഒരുശതമാനത്തോളം മാത്രം പലിശനിരക്കിൽ ഉഭയകക്ഷി വായ്പ തരപ്പെടുത്താൻ പാക്കിസ്ഥാൻ ഇപ്പോൾ ഒട്ടേറെ രാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടുന്നുണ്ട്.

ചൈനയിൽ നിന്നുള്ള ഉയർന്ന പലിശഭാരമുള്ള കടം മറ്റു സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ പലിശയുടെ വായ്പകൊണ്ട് പുനഃക്രമീകരിക്കുകയാണ് ലക്ഷ്യം. വൈദ്യുതിവാങ്ങൽച്ചെലവ് ഇതുവഴി കുറയ്ക്കാനാകുമെന്നും ജനങ്ങൾക്ക് ആശ്വാസം കിട്ടുമെന്നും പാക്കിസ്ഥാന്റെ സർക്കാർ കരുതുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും മൂലം വർഷങ്ങളായി കടത്തിൽമുങ്ങിയ പാക്കിസ്ഥാൻ, ദൈനംദിന ചെലവുകൾ കഴിക്കുന്നത് രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) നിന്നുൾപ്പെടെയുള്ള വായ്പാ പാക്കേജിന്റെ സഹായത്താലാണ്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നതും അതിന്റെ ബാധ്യതയുമാണ് പാക്കിസ്ഥാനെ വെട്ടിലാക്കുന്ന മറ്റൊരു പ്രതിസന്ധി.

അടുത്ത ഒന്നര ദശാബ്ദംകൊണ്ട് ഏതാണ്ട് 3 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് പാക്കിസ്ഥാനി ജനങ്ങൾ വൈദ്യുതി ഇനത്തിൽ മാത്രം തിരിച്ചടയ്ക്കേണ്ടി വരുന്ന ബാധ്യത.

ചൈനയുമായി ചേർന്ന് സ്ഥാപിക്കുന്ന വിഖ്യാത പദ്ധതിയായ സിപിഇസി വലിയ കരുത്താകുമെന്നാണ് പാക്കിസ്ഥാൻ കരുതിയതെങ്കിലും ഫലത്തിൽ പാക്കിസ്ഥാനെ സാമ്പത്തികമായി കൂടുതൽ ഞെരുക്കുകയാണ് ചെയ്തത്.

സിപിഇസിയുടെ കരാർപ്രകാരം സിപിഇസിയുടെ നിർമാണപ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ നൽകേണ്ട വിഹിതം നൽകാൻ പാക്കിസ്ഥാന്റെ സർക്കാരിന് കഴിയുന്നില്ല. ഇത് ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. ഏതുവിധേനയും കടംവാങ്ങി പണം ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് പാക്കിസ്ഥാന്റെ ഫെഡറൽ സർക്കാർ.

X
Top