ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

വ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുഎസുമായി വ്യാപാരക്കരാറിൽ എത്താൻ ഇന്ത്യയ്ക്ക് ധൃതിയില്ലെന്നും ഉടൻ ഡീൽ വേണമെന്ന യുഎസിന്റെ ആവശ്യം തള്ളിയെന്നും റിപ്പോർട്ട്. ന്യൂസിലൻഡും യുകെയും ഉൾപ്പെടെ ഒട്ടേറെ പ്രമുഖ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാരക്കരാറിൽ എത്താനായിട്ടുണ്ട്.

കാനഡ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളുമായി ചർച്ചകളും നടക്കുന്നതിനാൽ‌ ഇന്ത്യയുടെ ശക്തി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും യുഎസുമായി ധൃതിപിടിച്ച് കരാരിലേർപ്പെടേണ്ടെന്ന് തീരുമാനിച്ചുവെന്നും ഒരു വിദേശ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ, റിപ്പോർട്ട് തെറ്റും അവാസ്തവവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ രംഗത്തെത്തി. ഇന്ത്യ മുന്നോട്ടുവച്ച ഒട്ടേറെ ആവശ്യങ്ങളിന്മേൽ യുഎസിൽ നിന്ന് അനുകൂല പ്രതികരണം കിട്ടാത്തതിനാൽ ചർച്ചകൾ മന്ദഗതിയിലായെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. കയറ്റുമതി രംഗത്തെ എതിരാളികളേക്കാൾ കുറഞ്ഞ തീരുവ വേണമെന്നതായിരുന്നു ഇന്ത്യയുടെ ഒരു പ്രധാന ആവശ്യം.

എന്നാൽ, യുഎസുമായി നടന്നത് ആശാവഹമായ വ്യാപാരക്കരാർ ചർച്ചകളാണെന്ന് പീയുഷ് ഗോയൽ പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും ഗുണകരവും സന്തുലിതവും വാണിജ്യപരമായി നേട്ടമുറപ്പാക്കാവുന്നതുമായ ഡീലാണ് യാഥാർഥ്യമാവുക. ബിസിനസ് സംരംഭങ്ങൾ, കർഷകർ, തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഡീൽ അതിവേഗം ഒപ്പുവയ്ക്കണമെന്ന സമ്മർദമൊന്നും ഇന്ത്യയ്ക്കുമേലില്ല. ഇന്ത്യയ്ക്ക് നേട്ടംകിട്ടുന്ന വ്യവസ്ഥകളുള്ളതായിരിക്കും കരാർ എന്നും പീയുഷ് ഗോയൽ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിലും ഇന്ത്യയുടെ കയറ്റുമതി ഇക്കുറി ഏപ്രിൽ-ജൂണിൽ 15% ഉയർന്നിട്ടുണ്ട്. യുഎസിലേക്കുള്ള കയറ്റുമതിയും വളർന്നു. അതേസമയം ഉൽപാദന, കയറ്റുമതി ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി നടത്തുന്ന സെക്ഷൻ‌ 301 പ്രകാരമുള്ള അന്വേഷണത്തെ തുടർന്ന് ഇന്ത്യയ്ക്കുമേലും യുഎസ് 12.5% അധികത്തീരുവ ചുമത്താൻ ആലോചിക്കുന്നുണ്ട്.

ഇതിനെതിതെ കടുത്ത ഭാഷയിൽ കഴിഞ്ഞദിവസം പ്രതികരിച്ച ഇന്ത്യ, ഇരട്ടത്താപ്പ് വേണ്ടെന്നും വ്യക്തമാക്കിയിരുന്നു.

X
Top