ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

വായ്പാ നിരക്കുകള്‍ നിലനിര്‍ത്തി ചൈന

ബെഞ്ച്മാർക്ക് വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ചൈന തീരുമാനിച്ചു. സാമ്പത്തിക സ്ഥിരതയുടെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയതിന്‍റെയും ചൈനീസ് കറന്‍സിയായ യുവാന്‍ ദുർബലമായി തുടരുന്നതിന്‍റെയും സാഹചര്യത്തിലാണ് ഈ തീരുമാനം.

കുത്തനെയുള്ള മാന്ദ്യത്തിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥ സ്ഥിരത പ്രകടമാക്കുന്നു എന്നാണ് സമീപകാല സാമ്പത്തിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു വർഷത്തെ ലോൺ പ്രൈം റേറ്റ് (എൽപിആർ) 3.45 ശതമാനമായി നിലനിർത്തിയപ്പോൾ അഞ്ച് വർഷത്തെ എൽപിആർ 4.20 ശതമാനമായി നിലനിർത്തി.

ചൈനയിലെ മിക്ക വായ്പകളും ഒരു വർഷത്തെ എൽപിആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതേസമയം അഞ്ച് വർഷത്തെ നിരക്ക് ആസ്തികളുടെ വിലയെ സ്വാധീനിക്കുന്നതാണ്.

മീഡിയം-ടേം പോളിസി വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താന്‍ ചൈനീസ് കേന്ദ്രബാങ്ക് കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിസ്ഥാന പലിശ നിരക്കുകളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

ആഭ്യന്തര വളർച്ച കുറയുന്നതും ഈ വർഷം ഡോളറിനെതിരെ ചൈനീസ് യുവാൻ അഞ്ചു ശതമാനം വരെ ഇടിവിലേക്ക് നീങ്ങിയതും സമ്പദ്‍വ്യവസ്ഥയിലെ ദുര്‍ബലാവസ്ഥകള്‍ പരിഹരിക്കുന്നത് വേഗത്തിലാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നുണ്ട്.

അടുത്ത മാസം എൽപിആര്‍ കുറയ്ക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

നാലാം പാദത്തിൽ സാമ്പത്തിക ഡാറ്റ മെച്ചപ്പെടുന്നത് തുടരുമെന്നും കഴിഞ്ഞ വര്‍ഷത്തെ കുറഞ്ഞ തലത്തിന്‍റെ അടിസ്ഥാനത്തില്‍ വളർച്ച 5% കവിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

പണലഭ്യത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനുമായി ബാങ്കുകൾ കരുതൽ ശേഖരമായി സൂക്ഷിക്കേണ്ട പണത്തിന്റെ അളവ് ചൈനയുടെ സെൻട്രൽ ബാങ്ക് കഴിഞ്ഞയാഴ്ച കുറച്ചിരുന്നു.

ഈ വർഷം രണ്ടാം തവണയാണ് ചൈന ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്.

X
Top