
മുംബൈ: ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ (ടിപിആർഇഎൽ) ഓഹരി വാങ്ങുന്നതിന് ഗ്രീൻഫോറസ്റ്റ് ന്യൂ എനർജീസ് ബിഡ്‌കോയ്ക്ക് കോമ്പറ്റീഷൻ കമ്മീഷൻ അംഗീകാരം നൽകി. ബ്ലാക്ക്‌റോക്കും മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും സംയുക്തമായി നടത്തുന്ന നിക്ഷേപ വാഹനമായ ഗ്രീൻഫോറസ്റ്റ് ന്യൂ എനർജീസ് ബിഡ്‌കോയാണ് ടിപിആർഇഎല്ലിന്റെ 11.43 ശതമാനം വരെ ഓഹരികൾ ഏറ്റെടുക്കുന്നത്.
ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ ഓഹരികൾ ബ്ലാക്ക് റോക്കും മുബദാലയും പരോക്ഷമായി ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയതായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഒരു ട്വീറ്റിൽ അറിയിച്ചു. നിർദിഷ്ട ഏറ്റെടുക്കലിനായി ബ്ലാക്ക്‌റോക്ക് ആൾട്ടർനേറ്റീവ്സ് മാനേജ്‌മെന്റ് എൽഎൽസി, മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി പിജെഎസ്‌സി എന്നിവ സംയുക്തമായും പരോക്ഷമായും സംയോജിപ്പിച്ചിട്ടുള്ള നിക്ഷേപ വാഹനമാണ് ഗ്രീൻഫോറസ്റ്റ്. അതേസമയം ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് ടിപിആർഇഎൽ.